കണ്ണ് തുറന്ന് നോക്കിയപ്പോള്‍ മോഹന്‍ലാല്‍ എന്റെ അടുത്ത് കിടക്കുന്നു: ടി.പി മാധവന്‍

താരസംഘടനയായ അമ്മയുടെ ആദ്യ കാലത്ത് സെക്രട്ടറിയായിരുന്ന നടനാണ് ടി.പി മാധവന്‍. ഇടക്ക് തലച്ചോറിനെ ബാധിക്കുന്ന ഒരു അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

ഇപ്പോഴിതാ ഓപ്പറേഷന്‍ കഴിഞ്ഞ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ തനിക്ക് കൂട്ടിരിക്കാനെത്തിയ മോഹന്‍ലാലിനെ കുറിച്ച് ടി.പി മാധവന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. രാവിലെ മുതലെ എന്നെ പുറത്തേക്ക് കാണാത്തത് കൊണ്ട് ഫ്‌ലാറ്റിന്റെ സെക്യൂരിറ്റി എന്ത് പറ്റിയെന്ന് നോക്കാനായി വന്നു. ഭാഗ്യത്തിന് ഞാന്‍ ഡോര്‍ ലോക്ക് ചെയ്യാന്‍ മറന്നിരുന്നു.’

അങ്ങനെ അയാള്‍ അകത്ത് വന്ന് നോക്കിയപ്പോള്‍ ഞാന്‍ നിലത്ത് വീണുകിടക്കുന്നതായി കണ്ടു. . ആശുപത്രിയില്‍ കൊണ്ടുപോയി. അവിടുന്ന് എന്നെ ചികിത്സിക്കുന്നവര്‍ പറഞ്ഞു ഒരു ലക്ഷം രൂപ എത്രയും പെട്ടന്ന് കൊണ്ടുവന്ന് അടച്ചാലെ ജീവന്‍ രക്ഷിക്കാന്‍ പറ്റുവെന്ന്.’

സംഭവമറിഞ്ഞ് ലോട്ടസ് ക്ലബ്ബിലെ അംഗങ്ങളെല്ലാം വ്ന്ന് ഒരു ലക്ഷം രൂപ അടച്ചു. ഞാനും ആ ക്ലബ്ബിലെ അംഗമാണ്. ഉടന്‍ തന്നെ അവര്‍ എന്റെ ഓപ്പറേഷന്‍ നടത്തി. ഇതൊന്നും നടന്നത് ഞാന്‍ അറിഞ്ഞില്ല. ഓപ്പറേഷന്‍ കഴിഞ്ഞ് രണ്ടാമത്തെ ദിവസമാണ് ഞാന്‍ കണ്ണ് തുറന്നത്.’

‘കണ്ണ് തുറന്ന് നോക്കിയപ്പോള്‍ മോഹന്‍ലാല്‍ എന്റെ അടുത്ത് കിടക്കുന്നു. ഞാന്‍ ഇവിടെ ഉണ്ട് പേടിക്കേണ്ടെന്നൊക്കെ പറഞ്ഞു. നഴ്‌സുമാരടക്കം എല്ലാവരും ആ മുറിയില്‍ കൂടി നിന്നിരുന്നു ലാലിനെ കാണാന്‍. പോകാന്‍ നേരം അദ്ദേഹം എന്നോട് പറഞ്ഞു ഞാന്‍ നാളയും വരുമെന്ന്.’മാധവന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?