ഞാന്‍ അവിവാഹിതയായി തന്നെ തുടരും, എന്റെ സുഖമല്ല നോക്കുന്നത്; പ്രതികരിച്ച് മീന

ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണത്തിന് പിന്നാലെ നടി മീന നേരിടുന്ന ചോദ്യമാണ് രണ്ടാം വിവാഹത്തെ കുറിച്ച്. 2022 ജൂണില്‍ ആയിരുന്നു മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ വിടപറഞ്ഞത്. ഈ ആഘാതത്തില്‍ നിന്നും കരകയറുന്നതിന് മുമ്പ് തന്നെ മീനയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു.

നടന്‍ ധനുഷുമായി താരം പ്രണയത്തിലാണെന്നും ഐശ്വര്യ രജനികാന്തുമായുള്ള വിവാഹമോചനത്തിന് ശേഷം ഇരുവരും വിവാഹിതരാകുമംെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനോട് മീന ശക്തമായി തന്നെ പ്രതികരിച്ചിരുന്നു. രണ്ടാം വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മീന ഇപ്പോള്‍.

‘നിങ്ങള്‍ സുന്ദരിയും ചെറുപ്പവുമാണ്. എപ്പോഴാണ് രണ്ടാം വിവാഹം’ എന്ന ചോദ്യത്തോടാണ് മീന പ്രതികരിച്ചത്. തന്റെ ആദ്യ പരിഗണന മകള്‍ക്കാണ്, ഭാവിയില്‍ വിവാഹം കഴിക്കുമോ ഇല്ലയോ എന്ന് അറിയില്ലെന്നുമാണ് മീന പറയുന്നത്. ”ജീവിതത്തില്‍ ഇതുവരെ ഒന്നും പ്ലാന്‍ ചെയ്യാത്ത ആളാണ് ഞാന്‍.”

”ഇപ്പോള്‍ എന്റെ ആദ്യ പരിഗണന മകള്‍ക്കാണ്. അവളെക്കാള്‍ പ്രാധാന്യമുള്ളതൊന്നും ഇപ്പോള്‍ എനിക്കില്ല. സിംഗിള്‍ പാരന്റ് ആയിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമൊന്നും അല്ലെന്നാണ് എന്റെ വിശ്വാസം. തനിച്ചാകുമെന്ന് പോലും എനിക്കറിയില്ല. പക്ഷേ ഞാന്‍ എന്റെ സുഖം മാത്രമല്ല നോക്കുന്നത്.”

”വിവാഹം കഴിക്കുമോ ഇല്ലയോ എന്ന് പ്രസ്താവന നടത്താന്‍ ഞാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. എന്തായാലും ഉടനെ ഒന്നുമില്ല. ഒരുപക്ഷേ ഞാന്‍ അവിവാഹിതയായി തന്നെ തുടരും. ഭാവിയില്‍ എന്തും സംഭവിക്കാം” എന്നാണ് ഒരു തെലുങ്ക് മാധ്യമത്തോട് മീന പ്രതികരിച്ചത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം