വിവാഹം കഴിക്കാന്‍ തൃഷയ്ക്ക് പേടി, കാരണം വെളിപ്പെടുത്തി മാധ്യമ പ്രവര്‍ത്തകന്‍

നടി തൃഷ വിവാഹിതയാകാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടനും മാധ്യമപ്രവര്‍ത്തകനുമായ ബയല്‍വാന്‍ രംഗനാഥന്‍. ‘കുറച്ച് വര്‍ഷം മുമ്പ് തൃഷയുടെ വിവാഹ നിശ്ചയം വരെ കഴിഞ്ഞതാണ്. നിര്‍മാതാവ് വരുണ്‍ മണിയനുമായിട്ടായിരുന്നു തൃഷയുടെ വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ പിന്നീട് ആ വിവാഹ നിശ്ചയം മുടങ്ങിയ ശേഷം തൃഷ തെലുങ്ക് നടന്‍ റാണ ദഗുബതിയുമായി പ്രണയത്തിലായി.’

‘ഇരുവരും പൊതുപരിപാടികളില്‍ ജോഡികളായി പങ്കെടുക്കാറുണ്ടായിരുന്നു. ഏതാനും വര്‍ഷം ലിവിംഗ് ടുഗതര്‍ ലൈഫ് ഇരുവരും ഒരുമിച്ച് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ പ്രണയവും വിവാഹത്തിന് മുമ്പ് തകര്‍ന്നു. പിന്നീട് തന്റെ ബാല്യകാലം മുതലുള്ള സുഹൃത്ത് സിമ്പുവുമായി തൃഷ പ്രണയത്തിലായി.’

പക്ഷെ സിമ്പു ഇന്നേവരെ എവിടേയും താനും തൃഷയും പ്രണയത്തിലായിരുന്നുവെന്ന് സമ്മതിച്ചിട്ടില്ല. എപ്പോള്‍ ചോദിച്ചാലും ഉറ്റ ചങ്ങാതിമാരുടെ പേരുകള്‍ക്കൊപ്പമാണ് തൃഷയുടെ പേര് സിമ്പു പറയാറുള്ളത്.’
തൃഷ ഇപ്പോള്‍ വരനെ തേടുകയാണ്.

ആരെയും ഇഷ്ടപ്പെടാത്തതിനാല്‍ തൃഷ വിവാഹിതയായിട്ടില്ല. ഒരിക്കല്‍ വിവാഹം എപ്പോഴുണ്ടാകുമെന്ന ചോദ്യത്തിന് തൃഷ മറുപടി നല്‍കിയിരുന്നു. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുമ്പോഴെല്ലാം മനസില്‍ വരുന്നത് വിവാഹിതരായ ശേഷം വേര്‍പിരിഞ്ഞവരെയാണ്.’ഞാനും അവരെപ്പോലെ വിവാഹമോചിതയാകുമോയെന്ന് ഭയപ്പെടുന്നുവെന്നും ആ ഭയം കൊണ്ടാണ് വിവാഹം കഴിക്കാത്തതെന്നും തൃഷ പറഞ്ഞു.’

‘വിവാഹം കഴിക്കുന്ന വ്യക്തി അഭിനയിക്കാന്‍ പാടില്ലെന്ന് പറയുകയോ അല്ലെങ്കില്‍ അഭിനയിക്കാന്‍ അനുമതി നല്‍കിയ സംശയം തോന്നി അഭിനയിക്കുന്നതില്‍ നിന്ന് തടഞ്ഞാലോയെന്ന ആകുലതയും’ തൃഷയ്ക്കുള്ളതായി അദ്ദേഹം പറഞ്ഞു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്