‘പൊന്നിയിന്‍ സെല്‍വന്‍’ ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാകും രണ്ടാം ഭാഗം എന്ന പ്രതീക്ഷകളാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചത്. ചെന്നൈയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആയിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് പരിപാടി നടന്നത്.
നടി തൃഷ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സിനിമയുടെ ആദ്യ ഭാഗത്തില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് പേടിയുണ്ടായിരുന്നു എന്നാണ് തൃഷ പറയുന്നത്. ”പൊന്നിയിന്‍ സെല്‍വന്‍ ഒന്നാം ഭാഗത്തിലെത്തുമ്പോള്‍ എനിക്ക് പേടിയുണ്ടായിരുന്നു.”
”എന്നാല്‍ സിനിമയ്ക്ക് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോള്‍ ഞാന്‍ ഭയങ്കര ആവേശത്തിലാണ്. പാട്ട്, ക്ലൈമാക്‌സ്, ആക്ഷന്‍, വ്യത്യസ്ത ലുക്കുകള്‍ അങ്ങനെ എല്ലാം കൊണ്ടും രണ്ടാം ഭാഗവും നല്ല സിനിമയായിരിക്കും എന്നാണ് തൃഷ പറഞ്ഞത്.
നിങ്ങളെപ്പോലെ തന്നെ താനും ആവേശത്തിലാണെന്നും ട്രെയ്ലര്‍ ലോഞ്ചിനിടെ തൃഷ വ്യക്തമാക്കി. ഏപ്രില്‍ 28ന് ആണ് പൊന്നിയിന്‍ സെല്‍വന്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.
എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സംവിധായകന്‍ മണിരത്‌നത്തിനും താരങ്ങള്‍ക്കുമൊപ്പം കമല്‍ഹാസന്‍, ചിമ്പു, ശോഭന, ഖുശ്ബു, രേവതി, സുഹാസിനി എന്നിവര്‍ ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങില്‍ അതിഥികളായി എത്തിയിരുന്നു.