വലിയ ഹൈപ്പോടെ തിയേറ്ററുകളിൽ എത്തിയ ഷങ്കർ- കമൽഹാസൻ ചിത്രം ‘ഇന്ത്യൻ 2’ ദയനീയ പരാജയം ഏറ്റുവാങ്ങയിരിക്കുകയാണ്. തിയേറ്ററിൽ ആദ്യ ദിനങ്ങളിൽ കളക്ഷൻ നേടിയെങ്കിലും പ്രേക്ഷക പ്രശംസകൾ നേടുന്നതിൽ ചിത്രം പരാജയപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെതിരെ വരുന്ന നെഗറ്റീവ് റിവ്യൂകൾക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് നടൻ ബോബി സിംഹ. താരത്തിനെതിരെ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
പ്രമോദ് കൃഷ്ണസ്വാമി എന്ന കഥാപാത്രമായാണ് ബോബി സിംഹ ചിത്രത്തിലെത്തിയത്. ബുദ്ധിജീവികളാണെന്ന് അറിയിക്കാൻ വേണ്ടിയാണ് നല്ല കാര്യത്തെ കുറിച്ച് മോശം പറയുന്നത് എന്നാണ് ബോബി സിംഹ പറയുന്നത്.
“ബുദ്ധിയുള്ളവർ ആണെന്നാണ് എല്ലാവരും സ്വയം കരുതുന്നത്. നല്ലകാര്യങ്ങളെക്കുറിച്ച് നല്ലത് പറഞ്ഞാൽ മറ്റുള്ളവർ തങ്ങളെ ബുദ്ധിയില്ലാത്തവരെന്ന് വിലയിരുത്തും എന്ന് വിചാരിക്കുന്നു. അത്തരം ബുദ്ധിജീവികളെ നമുക്ക് ആവശ്യമില്ല. പ്രേക്ഷകരെയാണ് ആവശ്യം.” എന്നായിരുന്നു ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബോബി സിംഹ അഭിപ്രായപ്പെട്ടത്.
പ്രേക്ഷകരെ വില കുറച്ച് കാണരുതെന്നും, സമയം കിട്ടുമ്പോൾ താങ്കളുടെ പ്രകടനം ഒന്നുകൂടി കാണണമെന്നും ബോബി സിംഹക്കെതിരെ വിമർശനങ്ങൾ ഉയർന്നുവരുന്നു. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിന് പോലും ചിത്രത്തെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
#BobbySimha rather than you blaming audiences, admit the flaws in the movie and try to entertain audiences genuinely. Please re-watch your brilliant performances in #Indian2 again. Don’t underestimate audiences.@actorsimha https://t.co/e8l52b9L9y pic.twitter.com/ndyPJNnYhi
— Tharan (@jayshah_my) July 19, 2024
1996-ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ സീക്വലാണ് ഈ ചിത്രമെന്ന പ്രത്യേകതയുമുണ്ട്. സേനാപതി എന്ന സ്വാതന്ത്ര്യ സമര നായകനായാണ് ചിത്രത്തിൽ കമൽഹാസൻ എത്തുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ രവി വർമ്മനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്.ഇന്ത്യൻ 2 വിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത് അൻപറിവ് മാസ്റ്റേഴ്സ് ആണ്.
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരനും രാജ്കമൽ ഫിലിംസ് ഇന്റർനാഷണലും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
20 വർഷത്തിനു ശേഷമാണ് കമലും ഷങ്കറും ഒന്നിച്ചു സിനിമ ചെയ്യുന്നത്.