സുതാര്യമായ വെള്ളവസ്ത്രം അണിഞ്ഞ് മഴയത്ത് നില്‍ക്കണമെന്ന് സംവിധായകന്‍, ഒറ്റ മറുപടി കൊണ്ട് മിണ്ടാതായെന്ന് ട്വിങ്കിള്‍

മുമ്പൊരിക്കല്‍ ഒരു സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയതിനെക്കുറിച്ച് മനസ്സുതുറന്ന് നടി ട്വിങ്കിള്‍ ഖന്ന. അയാള്‍ തന്നോട്് അയാള്‍ മന്ദാകിനിയെ പോലെ ആ രംഗം ചെയ്യാന്‍ പറഞ്ഞുവെന്നും എതിര്‍ത്തതോടെ പിന്നീട് ഒരിക്കലും തന്നോട് സംസാരിച്ചിട്ടില്ലെന്നുമാണ് ട്വിങ്കിള്‍ പറയുന്നത്.

ഞാനൊരു വെള്ള കുര്‍ത്തിയായിരുന്നു ആ സീനില്‍ ധരിച്ചിരുന്നത്. മഴയത്തുള്ള പാട്ടിനായി തയ്യാറെടുക്കുന്ന സമയത്ത് ഗുരു ദത്തിനെ പോലെ ദേഹത്ത് ഷാളും ചുറ്റി സംവിധായകന്‍ എന്റെ അടുത്ത് വന്നു. ഞാന്‍ നിങ്ങളോട് മന്ദാകിനിയെ പോലെ ചെയ്യാന്‍ പറഞ്ഞാല്‍ എന്തായിരിക്കും നിങ്ങളുടെ മറുപടി എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, എന്റെ മറുപടി രണ്ട് കാര്യങ്ങളാണ്. ആദ്യത്തേത് നോ എന്നായിരിക്കും. രണ്ടാമത് നിങ്ങള്‍ രാജ് കപൂറല്ലെന്നും” ട്വിങ്കിള്‍ പറയുന്നു.

ബോളിവുഡിലെ ഗ്ലാമറസ് നായികമാരില്‍ ഒരാളാണ് മന്ദാകിനി. മഴയത്ത് വെള്ള സുതാര്യമായ വസ്ത്രം അണിഞ്ഞുള്ള നൃത്തമാണ് മന്ദാകിനിയെ ശ്രദ്ധേയയാക്കിയത്. അതുപോലെ ചെയ്യാനായിരുന്നു സംവിധായകന്‍ ട്വിങ്കിളിനോട് ആവശ്യപ്പെട്ടത്.

എന്നാല്‍ തന്റെ മറുപടി കേട്ടതോടെ ആ സംവിധായകന്‍ പിന്നീട് തന്നോട് സംസാരിക്കാതായെന്നും പിന്നീടൊരിക്കലും അദ്ദേഹത്തിന്റെ സിനിമയില്‍ തന്നെ അഭിനയിപ്പിച്ചില്ലെന്നും ട്വിങ്കിള്‍ പറയുന്നു. എത്ര മോശം അവസ്ഥയാണതെങ്കിലും അവനവന് വേണ്ടി ശബ്ദമുയര്‍ത്തുക എന്നത് കടമയാണെന്നാണ് ട്വിങ്കിള്‍ പറയുന്നത്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം