വിവാദമായി ട്വിങ്കിള്‍ ഖന്നയുടെ 'വയാഗ്ര' പ്രസ്താവന

അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്ന വയാഗ്രയെക്കുറിച്ച് നടത്തിയ പ്രസ്താവന ട്വിറ്ററില്‍ വിവാദമായിക്കൊണ്ടിരിക്കുകയാണ്. സാനിറ്റഡി പാഡുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്ന ഭരണാധികാരികള്‍ എന്തുകൊണ്ട് വയാഗ്രയ്ക്ക് ടാക്‌സ് ഏര്‍പ്പെടുത്തുന്നില്ല. കാരണം 65 വയസ്സു കഴിഞ്ഞ ഉദ്ധാരണശേഷി ഇല്ലാത്ത വൃദ്ധന്മാരാണ് നയങ്ങള്‍ രൂപീകരിക്കുന്നത് എന്നാണ് ട്വിങ്കിള്‍ ഖന്നയുടെ പ്രസ്താവന.

പാഡ്മാനുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചര്‍ച്ചകളുടെ ഭാഗമായാണിത്. ഇന്ത്യയില്‍ സാനിറ്ററി പാഡുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സ്ത്രീസംഘടനകള്‍ സാനിറ്ററി പാഡുകള്‍ മോഡിക്ക് അയച്ചു കൊടുത്തും പാഡില്‍ കത്തെഴുതി അയച്ചും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

https://twitter.com/wishyouwerehes/status/955379620802678785