'അയ്യയ്യോ ആ കിളവി ഒന്നും വേണ്ട' എന്നാണ് ആ പ്രമുഖ സ്ത്രീ എന്നെക്കണ്ട് പറഞ്ഞത്..: ഉമ നായര്‍

തന്റെ പ്രായത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളെ കുറിച്ചും തന്നെ അധിക്ഷേപിച്ചതിനെ കുറിച്ചും തുറന്നു പറഞ്ഞ് മിനിസ്‌ക്രീന്‍ താരം ഉമ നായര്‍. ‘വാനമ്പാടി’ എന്ന സീരിയലിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഉമ നായര്‍. തന്നെ പലരും അമ്മൂമ്മ, കിളവി എന്നൊക്കെയാണ് വിളിക്കുന്നത് എന്നാണ് ഉമ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഭയങ്കര മോശമായ കമന്റുകള്‍ കാണാം, അമ്മൂമ്മ, കിളവി എന്നൊക്കെ പറഞ്ഞ്. ഇതൊന്നും തന്നെ ബാധിക്കില്ല. തന്റെ പ്രായത്തിന് രണ്ടോ മൂന്നോ വയസ് വ്യത്യാസമുള്ളവരുടെ അമ്മയായിട്ടാണ് അഭിനയിക്കുന്നത്. അതില്‍ വേദനയുണ്ടോ എന്ന് ചോദിച്ചാല്‍ അങ്ങനെ ഒന്നുമില്ല.

താന്‍ വളരെ ഹാപ്പി ആയാണ് അഭിനയിക്കുന്നത്. പക്ഷെ ജനങ്ങള്‍ നമ്മളെ കാണുന്നത് 55 വയസ് ഒക്കെയുള്ള പ്രായമുള്ള മധ്യവയസ്‌കയായ സ്ത്രീ ആയാണ്. അതില്‍ ചിലപ്പോള്‍ തനിക്ക് ചിരി വരും. ഒരിക്കല്‍ ഉദ്ഘാടനത്തിന് വേണ്ടി പ്രമുഖ സ്ത്രീ വിളിച്ചിരുന്നു, അപ്പോള്‍ സുഹൃത്ത് തന്റെ പേര് പറഞ്ഞു.

‘അയ്യയ്യോ ആ കിളവി ഒന്നും വേണ്ട’ എന്നാണ് അവര്‍ പറഞ്ഞത്. ആ പറഞ്ഞ സ്ത്രീക്ക് 55 വയസ്സാണ് എന്നാണ് ഉമ നായര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. സീരിയലില്‍ അഭിനയിക്കുന്നതില്‍ താന്‍ സന്തോഷവതിയാണെന്നും സീരിയല്‍ ബോര്‍ ആണെന്ന് പറയുന്നവരും അത് ആസ്വദിക്കുന്നുണ്ട് എന്നാണ് ഉമ പറയുന്നത്.

സീരിയലില്‍ താന്‍ ഹാപ്പിയാണ്. ലക്ഷങ്ങളില്‍ ഒരാളായി തനിക്ക് തുടരാന്‍ കഴിയുന്നത് സീരിയലിലൂടെ ആണല്ലോ. ഫാമിലിയെ താന്‍ മുന്നോട്ട് കൊണ്ടു പോവുന്നത് സീരിയല്‍ കൊണ്ടാണ്. കാണുന്നവരില്‍ എന്ത് ബോറാണ് എന്ന് പറയുന്നവരുണ്ട്. അത് ആസ്വദിക്കുന്നവരും ഉണ്ട് എന്നാണ് ഉമ പറയുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി