'പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ തൊടുന്നത് ഇഷ്ടമല്ല, അവരും ആള്‍ക്കൂട്ടത്തിനിടയില്‍ പിടിച്ച് വലിക്കും, തോണ്ടും..'; അനിഷ്ടം പരസ്യമാക്കി അനാര്‍ക്കലി

സ്വകാര്യതയുടെ അതിര്‍വരമ്പുകള്‍ കടന്ന് ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും തൊടുന്നതും അധിക ഇഷ്ടം കാണിക്കുന്നതും ഇഷ്ടമല്ലെന്ന് നടി അനാര്‍ക്കലി മരിക്കാര്‍. തന്റെ പുതിയ ചിത്രമായ സോള്‍ സ്റ്റോറീസിന്റെ പ്രൊമോഷന്റെ ഭാഗമായി സിനിമാപ്രാന്തന് നല്‍കിയ അഭിമുഖത്തിലാണ് അനാര്‍ക്കലി ഇക്കാര്യം തുറന്നുപറഞ്ഞത്.

സിനിമയുടെ പ്രമേയം എന്റെ ആണ്‍സുഹൃത്ത് എന്റെ സമ്മതമില്ലാതെ എന്നെ ഉമ്മ വച്ചു എന്നതാണ്. പക്ഷെ പിന്നീടുള്ള ഭാഗങ്ങളില്‍ മറ്റ് ആണുങ്ങളേയും ഇത് അസ്വസ്ഥരാക്കുന്നുണ്ട് എന്ന് കാണിക്കുന്നുണ്ട്. അതായത് ഇത് സ്ത്രീകളുടെ മാത്രം പ്രശ്നമല്ല. ആണുങ്ങള്‍ക്കും സമ്മതം വേണം. അവര്‍ക്കും തൊടുന്നതും പിടിക്കുന്നതുമൊന്നും ഇഷ്ടമല്ല.

വ്യക്തിപരമായി പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ എന്നെ തൊടുന്നതോ അമിത സ്നേഹം കാണിക്കുന്നതോ എനിക്ക് ഇഷ്ടമല്ല. ബാല്യകാല സുഹൃത്ത് ആണെങ്കിലും അതിര്‍വരമ്പുകള്‍ മറികടന്ന് പെരുമാറുന്നത് ഇഷ്ടമല്ല. അതില്‍ ആണും പെണ്ണും ഇല്ല. കുറേ ലെയറുകളുള്ളൊരു വിഷമമാണിത്. ഇന്നത് ചെയ്യാന്‍ പറ്റില്ലെന്ന് പറയാന്‍ പറ്റിയെന്ന് വരില്ല. ആളുകളുടെ കണ്ണില്‍ നിന്നും ശരീരഭാഷയില്‍ നിന്നും മനസിലാക്കേണ്ടതാണ്.

ഈയ്യടുത്ത് കോളേജില്‍ പരിപാടികളില്‍ പോകുമ്പോള്‍ പെണ്‍കുട്ടികള്‍ തന്നെ നമ്മളെ പിടിച്ച് വലിക്കും, ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് തോണ്ടുക, അടിച്ച് വിളിക്കുക, അതിലൊക്കെ അണ്‍കംഫര്‍ട്ടബിള്‍ ആകുന്ന ആളാണ് ഞാന്‍. പക്ഷെ പൊതുഇടത്ത് ആയതിനാല്‍ പ്രതികരിക്കാന്‍ സാധിച്ചേക്കില്ല.

ആണുങ്ങളോടാണെങ്കില്‍ നമുക്ക് ചോദിക്കാം. അതിലെ പ്രശ്നം എല്ലാവര്‍ക്കും അറിയാം. പക്ഷെ സ്ത്രീകള്‍ ആണെങ്കില്‍ സ്ത്രീയാണല്ലോ അവരെ തൊടാം പിടിച്ച് വലിക്കാം എന്നൊരു തോന്നല്‍ അവര്‍ക്കുണ്ടോ എന്നറിയില്ല. അത് മാറേണ്ടതാണ്. ഇത് ജെന്ററിന്റേതല്ല, പൊതുവെ എല്ലാവരിലും ഉള്ളതാണ്. അങ്ങനൊരു മാറ്റത്തിനുള്ള തുടക്കമാകട്ടെ സോള്‍ സ്റ്റോറീസ് എന്ന് കരുതുന്നു- അനാര്‍ക്കലി പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ