എനിക്ക് മറക്കാനായിട്ടില്ല, പക്ഷേ വെറുതെ ബ്ലഡ് പ്രഷര്‍ കൂട്ടുന്നതെന്തിന്; ഒടുവില്‍ അക്ഷയ് കുമാറുമായുള്ള ബന്ധം തകര്‍ന്നതിനെക്കുറിച്ച് വെളിപ്പെടുത്തി രവീണ

ഒരു കാലത്ത് ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പ്രണയമാണ അക്ഷയ് കുമാറിന്റെയും രവീണ ടണ്ഠന്റേയും. എന്നാല്‍ ഇരുവരുടെയും പ്രണയം വിവാഹ നിശ്ചയത്തിന് അപ്പുറത്തേക്ക് പോയില്ല. അധികം വൈകാതെ ഇരുവരും പിരിയുകയായിരുന്നു

ഇപ്പോഴിതാ നീണ്ട നാളത്തെ നിശബദ്ത അവസാനിപ്പിച്ച് അക്ഷയുമായുള്ള ബന്ധം തകര്‍ന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് രവീണ. എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രവീണ ടണ്ടന്‍ മനസ് തുറന്നത്.

ഞാന്‍ അവന്റെ ജീവിതത്തില്‍ നിന്നും പുറത്ത് വന്ന ശേഷം ഞാന്‍ മറ്റൊരാളുമായി പ്രണയത്തിലായി. അവനും മറ്റൊരാളെ പ്രണയിക്കാന്‍ ആരംഭിച്ചു. പിന്നെ എവിടുന്നാണ് അസൂയയക്കൊക്കെ സമയം കിട്ടുന്നത്?” എന്നാണ് രവീണ ടണ്ടന്‍ കുത്തിപ്പൊക്കലുകാരോട് ചോദിക്കുന്നത്.

”ഞങ്ങളൊരു ഹിറ്റ് ജോഡിയായിരുന്നു. മോഹ്റ ചെയ്യുമ്പോഴും ഇപ്പോഴും. ഞങ്ങള്‍ ഇടയ്ക്ക് പരസ്പരം എവിടെയെങ്കിലും വച്ച് കണ്ടുമുട്ടാറുണ്ട്. ഞങ്ങള്‍ സംസാരിക്കുകയും ചെയ്യുമ്പോള്‍ അപ്പോള്‍. എല്ലാവരും മുന്നോട്ട് പോകും. കോളേജില്‍ പെണ്‍കുട്ടികള്‍ ആഴ്ച്ച വെച്ച് കാമുകന്മാരെ മാറ്റും. വിവാഹ മോചിതരായവര്‍ വീണ്ടും അതൊക്കെ മറന്ന് പുതിയ വിവാഹം ചെയ്യും പക്ഷെ എന്തുകൊണ്ടാണെന്ന് അറിയില്ല എന്റെ കാര്യത്തില്‍ മാത്രം ഇങ്ങനെ, തകര്‍ന്ന വിവാഹ നിശ്ചയം എന്റെ തലയില്‍ ഇപ്പോഴുമുണ്ട്.

വേര്‍പിരിഞ്ഞ ഉടന്‍ തന്നെ അക്ഷയ് കുമാര്‍ തന്റെ ഡ്യൂപ്പുകളുമായി ഡേറ്റിംഗ് നടത്തുന്നു എന്ന കിംവദന്തികളെക്കുറിച്ച് ചോദിച്ചപ്പോള്‍, ”അതിനെക്കുറിച്ച് എഴുതിയതൊന്നും ഞാന്‍ വായിക്കില്ല, കാരണം എന്തിനാണ് അനാവശ്യമായി രക്തസമ്മര്‍ദ്ദം ഉയര്‍ത്തുന്നത്?’ എന്നായിരുന്നു രവീണയുടെ ഉത്തരം.

Latest Stories

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം