പ്രായക്കൂടുതല്‍ ഉണ്ടെങ്കിലും അവരെ കണ്ട് ഞാന്‍ വീണു പോയി, അവര്‍ക്കൊപ്പം ആയിരുന്നെങ്കില്‍ പ്രൊപ്പോസ് ചെയ്‌തേനെ : അനുഷ്‌ക ഷെട്ടിയെ കുറിച്ച് ഉണ്ണി മുകുന്ദന്‍

അനുഷ്‌ക ഷെട്ടിയോട് പ്രണയം തോന്നിയതിനെ കുറിച്ച്  തുറന്ന് പറഞ്ഞ് നടന്‍ ഉണ്ണി മുകുന്ദന്‍. കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ സംസാരിക്കവേയാണ് നടി അനുഷ്‌ക ഷെട്ടിയെ തനിക്ക് ഇഷ്ടമാണെന്ന് ഉണ്ണി തുറന്നു പറഞ്ഞത്. ബാഗ്മതി എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

ഉണ്ണിമുകുന്ദന്റെ വാക്കുകള്‍

അവര്‍ നല്ല വിനയമുള്ള വ്യക്തിയാണ്. അനുഷ്‌ക ബാഹുബലിയൊക്കെ കഴിഞ്ഞ് ടോപ്പില്‍ നില്‍ക്കുന്ന സമയം. ആ ഒരു പ്രഷര്‍ തോന്നിയിരുന്നു. പക്ഷെ അവരെ കണ്ട ഞാന്‍ വീണു പോയി. കുറച്ച് പ്രായം കൂടുതലാണ്, പക്ഷെ പ്രായം ഒരു വിഷയമല്ല, പക്ഷെ പുള്ളിക്കാരി വലിയൊരു സ്ഥാനത്താണ് ആ നിലയില്‍ നില്‍ക്കുന്ന സ്റ്റാറായിരുന്നെങ്കില്‍ ഞാനവരെ പ്രൊപ്പോസ് ചെയ്‌തേനെ.

ഞാനൊരു സ്ത്രീയാണെങ്കില്‍ അനുഷ്‌കയെ പോലെയാവണമെന്ന് പറഞ്ഞതിന് കാരണമുണ്ട്. പൊതുവെ ഒരാള്‍ക്ക് മര്യാദ കിട്ടുക അവരുടെ സ്ഥാനം വെച്ചാണ്. ടോപ്പിലുള്ള ആളാണെങ്കില്‍ അയാളോട് പെരുമാറ്റം വേറെ രീതിയിലായിരിക്കും. പക്ഷെ ഇവര്‍ക്കങ്ങനെയല്ല. സ്‌പോട്ട് ബോയ് തൊട്ട് ഡയറക്ടര്‍ വരെ ഇവര്‍ക്ക് ഒരു പോലെയാണ്. എന്റെ സ്റ്റാഫ് തന്നെ എന്നോട് പറഞ്ഞു ചേട്ടാ അവരെത്ര സിംപിളായാണ് പെരുമാറുന്നതെന്ന്.

നമ്മള്‍ക്ക് അത് പോലെയാവാന്‍ തോന്നും. അനുഷ്‌ക ഷെട്ടി എന്ന സ്റ്റാറില്‍ നിന്നും വ്യത്യസ്തയാണ് അവര്‍ ഒരു വ്യക്തിയെന്ന നിലയില്‍. സിനിമയിലഭിനയിക്കാത്ത ഒരു പെണ്‍കുട്ടി എങ്ങനെയാണ് ജീവിക്കുക അത് പോലെയാണ്. പലര്‍ക്കും സിനിമയിലുള്ള സ്റ്റാര്‍ഡം ജീവിതത്തിലും വന്ന് പോവും. അറിയാതെ വന്ന് പോവുന്നതാണ്. തെറ്റൊന്നുമല്ല’.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി