ഇന്ന് എന്നെ പലര്‍ക്കും ഇഷ്ടമല്ല, സിനിമയില്‍ നിന്റെ അവസാന വര്‍ഷമായിരിക്കും ഇതെന്ന് അവര്‍ മുഖത്ത് നോക്കി പറഞ്ഞു: ഉണ്ണി മുകുന്ദന്‍

13 വര്‍ഷം മലയാള സിനിമയില്‍ പിടിച്ചു നിന്നതിനെ കുറിച്ച് പറഞ്ഞ് ഉണ്ണി മുകുന്ദന്‍. ഈ വര്‍ഷം മലയാള സിനിമയില്‍ നിന്റെ അവസാന വര്‍ഷമായിരിക്കും എന്ന് പലരും തന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. പക്ഷെ താന്‍ തളര്‍ന്നു പോയില്ല. മാര്‍ക്കറ്റിങ് പ്രശ്‌നങ്ങളാണ് തന്റെ പല സിനിമകളും തകര്‍ത്തത്, അതാണ് ആദ്യം വില്ലന്‍ കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്തത് എന്നാണ് താരം പറയുന്നത്.

വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ”കേരളത്തിന് പുറത്ത് ജനിച്ചു വളര്‍ന്ന് പിന്നീട് മലയാള സിനിമയിലെത്തി നടനായി പിടിച്ചു നിന്ന എളിയ കലാകാരനാണ് ഞാന്‍. സിനിമയില്‍ എത്തിയ കാലത്ത് സുഖദുഃഖങ്ങളും ആശങ്കകളും പങ്കുവയ്ക്കാനും മന സുതുറക്കാനും നല്ലൊരു കൂട്ടുകാര്‍ പോലും ഇവിടെ ഉണ്ടായിരുന്നില്ല.”

”അന്ന് അടുത്തു നില്‍ക്കുന്നവര്‍ പോലും പറയുന്ന കാര്യങ്ങള്‍ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അതിന്റെ പ്രശ്നങ്ങള്‍ എന്റെ ചിന്തയിലും പ്രവൃത്തിയിലും ഉണ്ടായിരുന്നു. പണ്ടൊക്കെ കാര്യമായ വിജയ ചിത്രങ്ങള്‍ ഇല്ലാതിരുന്നിട്ടും എന്നെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. ഇന്ന് എല്ലാവര്‍ക്കും എന്നെ ഇഷ്ടമല്ല എന്ന തിരിച്ചറിവ് എനിക്കുണ്ട്. അതെല്ലാം എന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന കാര്യമായിരുന്നില്ല.”

”സാധാരണ ചെറുപ്പക്കാരന് ആ പ്രായത്തില്‍ അഭിമുഖീകരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളാണ് ഞാന്‍ നേരിട്ടത്. അതെന്റെ മിടുക്കല്ല, വിധിയാണ്. സിനിമയില്‍ ഒരാള്‍ക്കും ഒരാളെ നശിപ്പിക്കാനും ഉയര്‍ത്താനും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ഈ വര്‍ഷം മലയാള സിനിമയില്‍ നിന്റെ അവസാന വര്‍ഷമായിരിക്കും എന്ന് പലരും എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. ഞാന്‍ തളര്‍ന്നില്ല.”

”വലിയ വീഴ്ചകളില്‍ പെടാതെ 13 വര്‍ഷം മലയാള സിനിമയില്‍ ഞാന്‍ പിടിച്ചുനിന്നു. തുടക്കത്തില്‍ ഞാന്‍ നായകനായ പല ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായില്ലെങ്കിലും മോശം സിനിമകളായിരുന്നില്ല. അന്നത്തെ മാര്‍ക്കറ്റിങ് പ്രശ്നങ്ങളാണ് ചിത്രങ്ങള്‍ തകര്‍ത്തത്. അന്ന് ആ സിനിമയ്ക്ക് വന്ന നഷ്ടങ്ങളെല്ലാം നായകന്റെ തലയിലായി. ഇത്തരം പിടികിട്ടാത്ത പ്രശ്‌നങ്ങളില്‍ നിന്നാണ്, വില്ലന്‍ കഥാപാത്രത്തിലേക്ക് മാറി ചിന്തി ക്കാന്‍ പ്രേരിപ്പിച്ചത്.”

”അന്ന് വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴും എന്റെ മനസില്‍ അതൊരു നായക വേഷമായിരുന്നു. കാലംമാറി, എല്ലാത്തരത്തിലും കരിയറിലെ മികച്ച സമയത്തിലൂടെയാണ് ഞാന്‍ ഇന്ന് കടന്നുപോകുന്നത്. ഇഷ്ടമുള്ള കഥ കേള്‍ക്കാം, സിനിമ ചെയ്യാം എന്നീ പോസിറ്റീവ് സാഹചര്യം ഇപ്പോഴുണ്ട്. മൊത്തത്തില്‍ സിനിമയോട് ഒരിഷ്ടം കൂടിയിട്ടുണ്ട്” എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം