ഇനി വരുന്നത് ഗന്ധര്‍വന്റെ വേഷത്തില്‍, വിമര്‍ശിക്കുന്നവര്‍ക്ക് മുന്നോട്ട് പോകാം; ഉണ്ണി മുകുന്ദന്‍

മാളികപ്പുറം സിനിമയുടെ പേരില്‍ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ തന്നെ വളരെ വേദനിപ്പിച്ചെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ഇനി ഇത്തരം സിനിമകളുടെ ഭാഗമാകാവില്ലെന്ന് പോലും താന്‍ ചിന്തിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദന്‍.

ഇനി ഇത്തരത്തിലുള്ള സിനിമകളുടെ ഭാഗമാകാവില്ലെന്ന് പോലും ചിന്തിച്ചു. അയ്യപ്പന് ശേഷം ഗന്ധര്‍വ്വനായാണ് ഇനി വേഷമിടുന്നത്. വിമര്‍ശിക്കുന്നവര്‍ക്ക് അതുമായി മുന്നോട്ട് പോകാമെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിര്‍ദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു.

ചടങ്ങില്‍ ഉണ്ണി മുകുന്ദനെ കൂടാതെ ആസ്റ്റര്‍ മംസ് കേരള ആന്‍ഡ് തമിഴ്നാട് റീജ്യണല്‍ ഡയരക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, താരങ്ങളായ ബേബി ദേവനന്ദ, മാസ്റ്റര്‍ ശ്രീപദ്, സംവിധായകന്‍ വിഷ്ണു ശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി വിഭാഗം തലവന്‍ ഡോ കെവി ഗംഗാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം