ലാലേട്ടന്‍ ഷൂട്ട് ഇല്ലാതിരുന്നിട്ടും രാത്രി ഉറക്കം പോലും ഒഴിവാക്കി അദ്ദേഹം കാത്തിരുന്നു, അതിനെ കുറിച്ച് വിശേഷിപ്പിക്കാന്‍ വാക്കുകളില്ല: ഉണ്ണി മുകുന്ദന്‍

ട്വല്‍ത്ത് മാന്‍ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് തന്റെ പിറന്നാള്‍ ആഘോഷിച്ചതിനെ കുറിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അന്നത്തെ ദിവസം ഷൂട്ട് ഇല്ലാതിരുന്നിട്ടും ഉറക്കം പോലും ഒഴിവാക്കി മോഹന്‍ലാല്‍ കേക്കുമായി സെറ്റില്‍ എത്തിയതിനെ കുറിച്ചാണ് ഉണ്ണി പറയുന്നത്.

ആ ദിവസം ലാലേട്ടന് ഷൂട്ട് ഇല്ലാതിരുന്നിട്ടും, രാത്രി ഉറക്കം പോലും ഒഴിവാക്കി ലാലേട്ടന്‍ കേക്കുമായി സെറ്റില്‍ വരികയും തന്റെ പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തത് ഒരിക്കലും മറക്കാന്‍ കഴിയില്ല. അത്തരം നല്ല പെരുമാറ്റങ്ങളും പ്രവൃത്തികളും ഒരാളില്‍ നിന്നുണ്ടാകുമ്പോള്‍ അതിനെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇല്ല.

സ്വന്തം ചേട്ടനെ പോലെ നമുക്ക് തോന്നിപ്പോകുന്ന വ്യക്തിത്വം ആണ് ലാലേട്ടന്റേത്. ഈ മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം ഒരു മികച്ച ചിത്രമായി മാറും എന്നാണ് തന്റെ പ്രതീക്ഷ. കാരണം വളരെ മികച്ച ഒരു തിരക്കഥയും അതിന്റെ ഏറ്റവും മികച്ച മേക്കിംഗുമാണ് തനിക്ക് അവിടെ കാണാന്‍ സാധിച്ചത് എന്നാണ് താരം പറഞ്ഞത്.

Read more

സെപ്റ്റംബര്‍ 22 ആണ് ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ദിനം. ട്വല്‍ത്ത് മാനിന്റെ സെറ്റില്‍ താരത്തിന്റെ പിറന്നാള്‍ ആഘോഷിച്ച ചിത്രങ്ങളും വൈറലായിരുന്നു. അതേസമയം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയിലും ഉണ്ണി മുകുന്ദന്‍ വേഷമിടുന്നുണ്ട്.