അക്കാര്യം സാമന്ത സെറ്റില്‍ ആരോടും പറഞ്ഞിട്ടില്ല, പോസ്റ്റ് കണ്ടപ്പോള്‍ വിഷമം തോന്നി: ഉണ്ണി മുകുന്ദന്‍

തന്റെ രോഗാവസ്ഥയെ കുറിച്ച് സാമന്ത സെറ്റില്‍ ആരോടും പറഞ്ഞിട്ടില്ലെന്ന് ഉണ്ണി മുകുന്ദന്‍. ‘യശോദ’ എന്ന ചിത്രത്തിലാണ് സാമന്തയുടെ നായകനായി ഉണ്ണി മുകുന്ദന്‍ വേഷമിടുന്നത്. നവംബര്‍ 11ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് സാമന്തയും താരങ്ങളും. ഇതിനിടെയാണ് സാമന്ത തന്റെ രോഗവിവരം പങ്കുവച്ചത്.

ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന രോഗമാണ് സാമന്തയെ ബാധിച്ചത്. ഇങ്ങനെ ഒരു രോഗവുമായി പോരാടുകയാണെന്ന് ആരോടും സാമന്ത പറഞ്ഞിരുന്നില്ല എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. തന്റെ രോഗാവസ്ഥയെ കുറിച്ച് സാമന്ത സെറ്റില്‍ ആരോടും പറഞ്ഞിരുന്നില്ല.

വളരെ പ്രൊഫഷണലാണ് സാമന്ത. അതുപോലൊരു രോഗവുമായി പോരാടുകയാണ് താനെന്ന് അവര്‍ ഒരിക്കലും തുറന്നുപറഞ്ഞിരുന്നില്ല. രോഗത്തെ കുറിച്ച് സാമന്തയുടെ പോസ്റ്റ് കണ്ടപ്പോള്‍ വിഷമം തോന്നി. വളരെയധികം അര്‍പ്പണബോധവും കഠിനമായി അധ്വാനിക്കുകയും ചെയ്യുന്ന നടിയാണ് സാമന്ത.

സംഘട്ടനങ്ങളും വൈകാരിക രംഗങ്ങളും ഉള്‍പ്പെടെ യശോദ എന്ന വേഷത്തിനായി നന്നായി തന്നെ തയ്യാറെടുത്തിരുന്നു. സെറ്റിലെ സഹപ്രവര്‍ത്തകരുമായി നല്ല രീതിയില്‍ത്തന്നെ ഇടപഴകി. ഒരു ആക്ഷന്‍ രംഗത്തെ കുറിച്ച് തങ്ങള്‍ ഒരുമിച്ച് ചര്‍ച്ച ചെയ്തിരുന്നു.

മയോസിറ്റിസിനെ തോല്‍പ്പിച്ച് നല്ല ആരോഗ്യത്തോടെ അവര്‍ തിരിച്ചുവരും എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. അതേസമയം, തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങുന്ന യോശദയില്‍ വാടക ഗര്‍ഭം ധരിക്കുന്ന യുവതിയായാണ് സാമന്ത എത്തുന്നത്. ഡോക്ടറുടെ വേഷത്തിലാണ് ഉണ്ണി മുകുന്ദന്‍.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു