'ജീവിതകാലം മുഴുവന്‍ ഈ സിനിമ നാണമില്ലാതെ ആഘോഷിക്കും'; കമന്റിന് മറുപടിയുമായി ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്‍ നായകനായും നിര്‍മ്മാതാവുമായും എത്തിയ ചിത്രമാണ് മേപ്പടിയാന്‍. വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രം ജനുവരി 14ന് ആണ് തിയേറ്ററുകളിലേക്ക് എത്തിയത്. ഫെബ്രുവരി 18ന് ചിത്രം ആമസോണ്‍ പ്രൈമിലും എത്തിയിരുന്നു.

ഫെയ്‌സ്ബുക്കില്‍ വന്ന കമന്റിനോട് പ്രതികരിച്ച ഉണ്ണി മുകുന്ദന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘സര്‍, സര്‍ക്കാര്‍ ഓഫീസെന്ന് പറഞ്ഞാല്‍ സാധാരണക്കാരെ സഹായിക്കാന്‍ ഉള്ളതാകണം.. ജയകൃഷ്ണന്റെ നിസഹായ നിമിഷങ്ങള്‍,’ എന്നാണ് ചിത്രത്തിനൊപ്പം ഉണ്ണി മുകുന്ദന്‍ കുറിച്ചത്.

മേപ്പടിയാന്‍ ചിത്രത്തിലെ ഒരു രംഗമാണ് നടന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആയി പങ്കുവച്ചത്. ”ഇപ്പോഴും മേപ്പടിയന്‍ ഹാങ്ങോവറിലാണോ ഉണ്ണി? അടുത്ത സിനിമ ചെയ്യൂ, ഞങ്ങള്‍ കാത്തിരിക്കാം” എന്നായിരുന്നു കമന്റ്.

ഈ കമന്റിനാണ് താരം മറുപടി നല്‍കിയത്. ”ഈ സിനിമ തിയേറ്ററുകളില്‍ എത്തിക്കാന്‍ നാല് വര്‍ഷമെടുത്തു. ഒ.ടി.ടിക്ക് നല്‍കുന്നതിന് മുമ്പ് ഞാന്‍ അത് വീണ്ടും ഒരു വര്‍ഷത്തേക്ക് ഹോള്‍ഡ് ചെയ്തു. ആവശ്യമെങ്കില്‍, ഒരു നടനെന്ന നിലയില്‍ എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ ഈ സിനിമ നാണമില്ലാതെ ആഘോഷിക്കും.”

”കാരണം ഈ സിനിമ എത്രത്തോളം മികച്ചതാണെന്നതിലും, പ്രേക്ഷകര്‍ അത് എത്ര മനോഹരമായി സ്വീകരിച്ചുവെന്നതിലും ഞാന്‍ അഭിമാനം കൊള്ളുന്നു” എന്നാണ് ഉണ്ണി മുകുന്ദന്റെ മറുപടി. ഉണ്ണിക്ക് കൈയ്യടിച്ചും പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുമുണ്ട്.

Latest Stories

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി