'ബ്രൂസ് ലീ' ഉപേക്ഷിച്ചു..; കാരണം വ്യക്തമാക്കി ഉണ്ണി മുകുന്ദന്‍

‘ബ്രൂസ് ലീ’ എന്ന സിനിമ ഉപേക്ഷിച്ചതായി നടന്‍ ഉണ്ണി മുകുന്ദന്‍. ഒരു ആരാധകന്റെ ചോദ്യത്തോടാണ് താരം പ്രതികരിച്ചിരിക്കുന്നത്. ‘മല്ലു സിംഗ്’ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ വൈശാഖ് ഉണ്ണി മുകുന്ദനെ നായകനാക്കി പ്രഖ്യാപിച്ച സിനിമയാണ് ബ്രൂസ് ലീ. എന്നാല്‍ 2022ല്‍ പ്രഖ്യാപിച്ച ഷൂട്ടിംഗ് ഇതുവരെ നടന്നിട്ടില്ല.

ചിത്രത്തെ കുറിച്ചുള്ള ഒരു വിവരങ്ങളും പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ സിനിമ ഉപേക്ഷിച്ചതായി ഉണ്ണി മുകുന്ദന്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രൂസ് ലീ സിനിമ ഉപേക്ഷിച്ചോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി ആയാണ് നടന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

”അതെ സുഹൃത്തേ. ദൗര്‍ഭാഗ്യവശാല്‍ ബ്രൂസ് ലീ ഉപേക്ഷിക്കേണ്ടി വന്നു. ക്രിയേറ്റീവ് ആയ കാരണങ്ങളാലാണ് അത് വേണ്ടി വന്നത്. പക്ഷേ അതേ ടീം മറ്റൊരു പ്രോജക്റ്റിന് വേണ്ടിയുള്ള ജോലികളിലാണ്. അത് ഒരു ആക്ഷന്‍ ചിത്രമാവാനാണ് സാധ്യത.”

”കാലം എന്താണോ ആവശ്യപ്പെടുന്നത് അതനുസരിച്ചാവും ആ ചിത്രം. അടുത്ത വര്‍ഷം തന്നില്‍ നിന്നും തീര്‍ച്ചയായും ഒരു ആക്ഷന്‍ ചിത്രം പ്രതീക്ഷിക്കാം” എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. അതേസമയം, ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കാനിരുന്നത്.

Latest Stories

'എന്നെ മാറ്റി നിര്‍ത്താന്‍ വേണ്ടി ചെയ്ത പരീക്ഷണം'; യേശുദാസുമായി ചേര്‍ന്ന് പാടേണ്ട പാട്ടില്‍നിന്നും തന്നെ ഒഴിവാക്കിയത് വെളിപ്പെടുത്തി എം.ജി ശ്രീകുമാര്‍

മാപ്പ് പറയണം അല്ലെങ്കില്‍ അഞ്ച് കോടി; സല്‍മാന്‍ ഖാന് വധഭീഷണിയെത്തിയത് മുംബൈ പൊലീസ് കണ്‍ട്രോള്‍ റൂമില്‍

50 കോടി വരെ ലേലത്തിൽ അവനായി ടീമുകൾ പോകും, ബോളിങ് പിച്ചെന്നോ ബാറ്റിംഗ് പിച്ചെന്നോ നോട്ടം ഇല്ലാത്ത മുതലാണ് അത്: ബാസിത് അലി

നിങ്ങള്‍ നാടിന്റെ അഭിമാനതാരങ്ങള്‍; കൂടെ മത്സരിക്കുന്നവരെ ഒരിക്കലും ശത്രുക്കളായി കാണരുത്; കേരളത്തിന്റെ കൗമാരശക്തി അത്ഭുതപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി

യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി; അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

ബാഴ്‌സയുടെ ആരാധകർ കുറച്ച് മര്യാദ കാണിക്കണം, അവർ കാരണമാണ് ഞങ്ങൾ കളി തോറ്റത്; തുറന്നടിച്ച് എസ്പാൻയോൾ പരിശീലകൻ

സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി; ചിത്രങ്ങള്‍ വൈറല്‍

ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല; കേന്ദ്ര നിയമമനുസരിച്ച് മുന്നോട്ട് പോകുമെന്ന് വഖഫ് ബോർഡ് ചെയർമാൻ

ലോക മണ്ടത്തരം, ഓസ്‌ട്രേലിയയിൽ പണി മേടിക്കാൻ പോകുന്നതേ ഉള്ളു; രോഹിത്തിനും എടുത്ത തീരുമാനതിനും എതിരെ അനിൽ കുംബ്ലെ

പുതിയ ലോകത്തിനായി കാത്തുസൂക്ഷിക്കുന്ന ആ ഭൂഗർഭ അറ എന്തിന് ?