‘മാളികപ്പുറം’ സിനിമയുടെ ഗംഭീര വിജയത്തെ തുടര്‍ന്ന് തിളങ്ങി നില്‍ക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ഉണ്ണി കൃഷ്ണന്‍ എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ ആദ്യത്തെ പേര്. ഉണ്ണി കൃഷ്ണന്‍ എന്ന പേരില്‍ നിന്നും ഉണ്ണി മുകുന്ദന്‍ എന്ന പേരിലേക്ക് മാറിയതിനെ കുറിച്ചാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്.
സിനിമയില്‍ നായകനായി വരികയാണെങ്കില്‍ ഉണ്ണി കൃഷ്ണന്‍ എന്ന പേരിന് ഒരു പഞ്ചില്ലായ്മയുണ്ടെന്ന് എല്ലാവരും പറഞ്ഞിരുന്നു. അങ്ങനെ പല പേരുകളും പരീക്ഷിച്ചു. അതിനിടയില്‍ അഭയ രാജ് എന്നൊരു പേരിടാനും ഏകദേശം തീരുമാനം ആയിരുന്നു. പൃഥ്വിരാജ് എന്ന പേര് ഹിറ്റാണല്ലോ അത് ഉദ്ദേശിച്ചാണ് അഭയ രാജിലേക്ക് എത്തിയത്.
ബാബു ജനാര്‍ദ്ദനന്‍ സാറാണ് പേര് മാറ്റുന്ന കാര്യം ഇങ്ങനെ പറഞ്ഞത്. അഭയ രാജ് എന്നൊക്കെ പേര് കണ്ടെത്തിയെങ്കിലും ഉണ്ണി എന്ന പേരിനല്ലാതെ മറ്റൊന്നിനും തനിക്ക് റിയാക്ട് ചെയ്യാന്‍ പറ്റുന്നില്ല. അപ്പോള്‍ അദ്ദേഹം ചോദിച്ചു അച്ഛന്റെ പേര് എന്താണെന്ന്, മുകുന്ദന്‍ എന്ന് താന്‍ പറഞ്ഞു.
അങ്ങനെയാണ് ഉണ്ണി മുകുന്ദന്‍ എന്ന് മാറ്റാമെന്ന തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. പേര് പരിണമിച്ചതിനെ കുറിച്ചുള്ള ഉണ്ണിയുടെ കഥകേട്ട് നടന്‍ രമേഷ് പിഷാരടി തമാശ രൂപേണ പറഞ്ഞത് അഭയ രാജ് എന്ന പേര് നീ ഇട്ടിരുന്നെങ്കില്‍ രക്ഷപ്പെട്ട് പോയേനെ എന്നാണ്.
അതേസമയം, ഡിസംബര്‍ 30ന് ആണ് മാളികപ്പുറം റിലീസ് ചെയ്തത്. ആഗോള തലത്തില്‍ 50 കോടി നേടിയ ചിത്രം 100 കോടിയിലേക്ക് കുതിക്കുകയാണ്. ജനുവരി 26നാണ് തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ ചിത്രം മാളികപ്പുറം റിലീസ് ചെയ്യുന്നത്.