ദേശീയവാദമാണ് എന്റെ മനസില്‍, നിങ്ങള്‍ വീക്ക് ആയതു കൊണ്ടാണ് എന്നെ തെറ്റിദ്ധരിക്കുന്നത്: ഉണ്ണി മുകുന്ദന്‍

താന്‍ ദേശീയവാദിയാണെന്ന് പറയുന്നത് ഒരു രാഷ്ട്രീയ പ്രസ്താവനയായി തോന്നിയിട്ടില്ലെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. രാജ്യത്തോടുള്ള ഇഷ്ടത്തെ കുറിച്ചാണ് താന്‍ എപ്പോഴും പറയാറുള്ളത്. ദേശീയവാദമാണ് തന്റെ മനസിലുള്ളത്. രാജ്യത്തെ കുറിച്ച് തമാശ പറഞ്ഞാല്‍ അവരുമായി വഴക്കിടും എന്നാണ് താരം പറയുന്നത്.

”നിങ്ങള്‍ വീക്ക് ആയതു കൊണ്ടാണ് എന്നെ കുറിച്ച് തെറ്റിദ്ധരിക്കുന്നത്. എന്റെ സ്വഭാവം വച്ചിട്ട് ഞാന്‍ ഭയങ്കര സ്‌ട്രേറ്റ് ഫോര്‍വേര്‍ഡ് ആണ്. മനസില്‍ തോന്നുന്നതെല്ലാം ഞാന്‍ പറയാറുണ്ട്. ദേശീയവാദമാണ് ഇപ്പോഴും എന്റെ മനസില്‍ ഉള്ളത്. രാജ്യത്തോടുള്ള ഇഷ്ടമാണ് ഞാന്‍ പറയുന്നത്.”

”അത് പൊളിറ്റിക്കല്‍ സ്റ്റേറ്റുമെന്റായിട്ട് എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ ഭയങ്കര ദേശീയവാദിയാണ്. നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തമാശയ്ക്ക് പോലും നിങ്ങള്‍ എന്റെ രാജ്യത്തെക്കുറിച്ച് പറഞ്ഞാല്‍, ഞാന്‍ നിങ്ങളുമായി തെറ്റും. അതൊരു പൊളിറ്റിക്കല്‍ ഐഡിയോളജി ആണെങ്കില്‍ കുഴപ്പമില്ല” എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്. അതേസമയം, ദേശീയവാദത്തെ കുറിച്ച് സംസാരിച്ച ഉണ്ണി മുകുന്ദന്റെ വാക്കുകള്‍ പലപ്പോഴും ട്രോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ‘മാളികപ്പുറം’ ആണ് താരത്തിന്റെതായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30ന് ആണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തിന്റെ കാന്താര എന്ന് പറഞ്ഞാണ് പലരും ചിത്രത്തെ പ്രശംസിച്ചത്. ജിസിസിയില്‍ റിലീസ് ചെയ്ത ചിത്രം മറ്റ് സംസ്ഥാനങ്ങളിലും പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. വിഷ്ണു ശശി ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്