ജീവിതത്തിലെ ഏറ്റവും വിലയേറിയ ചിത്രങ്ങള്‍, സഹായിച്ച എല്ലാവര്‍ക്കും നന്ദി: ഉണ്ണി മുകുന്ദന്‍

തന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ നിമിഷങ്ങള്‍ പങ്കുവച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. തന്റെ പഴയ രണ്ട് ചിത്രങ്ങള്‍ പങ്കുവച്ച് കുറിപ്പുമായാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ഒപ്പം ‘മാളികപ്പുറം’ സിനിമ ബ്ലോക്ബസ്റ്റര്‍ ആക്കി മാറ്റിയതില്‍ നന്ദിയും ഉണ്ണി പറയുന്നുണ്ട്.

ഉണ്ണി മുകുന്ദന്റെ കുറിപ്പ്:

എന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ 2 ചിത്രങ്ങളാണിവ. അഹമ്മദാബാദില്‍ നിന്ന് തൃശ്ശൂരിലേക്ക് ട്രെയിനില്‍ കയറുന്ന ദിവസങ്ങള്‍,ഒരു ദിവസം ഇതിനെല്ലാം പ്രതിഫലം ലഭിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.ഈ ചിത്രങ്ങള്‍ എന്ന് കണ്ടാലും എന്റെ മുഖത്തൊരു പുഞ്ചിരിയുണ്ടാകും. എന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയുടെ ആ ചെറിയ വശം കാണിക്കുന്ന ചിത്രങ്ങള്‍.

എന്റെ ജീവിതത്തില്‍ സഹായിച്ച ആളുകള്‍ക്കെല്ലാവര്‍ക്കും നന്ദി. ഈ യാത്രയില്‍ ഞാന്‍ കണ്ട വലിയ സ്വപ്നത്തിലേക്ക് എന്നെ അടുപ്പിച്ചതിന് നന്ദി. സ്വപ്നങ്ങള്‍ കാണാനും വിശ്വസിക്കാനും പിന്തുടരാനും കീഴടക്കാനുമുള്ളതാണ്!

മാളികപുറത്തെ എന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററാക്കിയതിന് നന്ദി. നിങ്ങളുടെ ഹൃദയത്തില്‍ സ്പര്‍ശിക്കാനും നിങ്ങളുടെ കണ്ണുകള്‍ നനയ്ക്കാനും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ ചെറിയ നിമിഷം കൊണ്ടുവരാനും കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. അതാണ് സിനിമ. നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ സിനിമ ആസ്വദിക്കൂ…

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം