ഇൻസ്റ്റ​ഗ്രാമിൽ ഒരുപാട് പേരെ സ്റ്റോക്ക് ചെയ്തിട്ടുണ്ട്, ഭം​ഗിയുള്ള കുട്ടികളാണ് പക്ഷെ എനിക്കങ്ങനെ ക്രഷൊന്നും തോന്നിയിട്ടില്ല: ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജയ് ഗണേഷ്’ വലിയ പ്രതീക്ഷകളിൽ എത്തിയ ചിത്രം പക്ഷേ തിയേറ്റർ കളക്ഷൻ നേടുന്നതിലും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടുന്നതിലും പരാജയപ്പെട്ടിരുന്നു. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ആർഡിഎക്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മഹിമ നമ്പ്യാരാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായി വേഷമിട്ടിരിക്കുന്നത്. ഇപ്പോഴിതാ തന്റെ സിനിമയ്ക്ക് പുറത്തുള്ള ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദൻ. വാട്സ്ആപ്പിൽ താൻ 2000 പേരെ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. കൂടാതെ താൻ ഇൻസ്റ്റഗ്രാമിൽ പെൺകുട്ടികളെ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും ഉണ്ണി മുകുന്ദൻ പറയുന്നത്.

“1000, 2000 പേരെ താൻ ഫോണിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്റെ പഴയ നമ്പർ ഉണ്ടായിരുന്നു. അത് ലീക്കൗട്ടായി. ഞാൻ സംസാരിച്ച് അപ്പോൾ ബ്ലോക്ക് ചെയ്യും. ഹായ് എന്ന് മെസേജ് അയക്കുന്നത് തനിക്ക് ഇഷ്ടമല്ല. ഇന്ന ആളാണ്, ഇന്ന ആവശ്യത്തിനാണ് മെസേജ് എന്ന് പറയണം. കാരണം അറിയാത്ത നമ്പറാണ്. തനിക്ക് ഫോണിൽ ഏറ്റവും ഇഷ്ടമുള്ള ഫീച്ചർ ബ്ലോക്ക് ചെയ്യലാണ്.

ഇൻസ്റ്റ​ഗ്രാമിൽ ഒരുപാട് പേരെ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. അവരെ ഉപദ്രവിക്കുന്ന രീതിയിൽ അല്ല. വെറുതെ നോക്കും. ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോ​ഗിക്കുന്നില്ല. എല്ലാം ടീമിന് കൊടുത്തു. അവിടെ എനിക്ക് കൈകാര്യം ചെയ്യാൻ പറ്റാത്ത ടോക്സിസിറ്റിയാണ്. വല്ലാത്തൊരു ആൾ‌ക്കാരാണ്. എനിക്കവിടേക്ക് പോകാൻ തോന്നുന്നില്ല. ഒരു നായികയോടും തനിക്ക് ക്രഷ് ഇല്ല ഒന്നുമില്ല, ഒരാളോടും. ഭം​ഗിയുള്ള കുട്ടികളാണ് പക്ഷെ എനിക്കങ്ങനെ ക്രഷൊന്നും തോന്നിയിട്ടില്ല.” എന്നാണ് മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറയുന്നത്.

അതേസമയം ജോമോൾ, അശോകൻ, രവീന്ദ്ര വിജയ്, ഹരീഷ് പേരടി, നന്ദു തുടങ്ങിയവരാണ് ജയ് ഗണേഷിലെ മറ്റ് പ്രധാന താരങ്ങൾ. ചന്ദ്രു ശെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് ഹരീഷ് പ്രതാപ്, സംഗീതം ശങ്കർ ശർമ്മ.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം