മമ്മൂട്ടി എന്ന മനുഷ്യനില്‍ ഞാന്‍ കണ്ട മറ്റൊരു സവിശേഷത അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത മതേതര ബോധം: ഉണ്ണി ആര്‍

മമ്മൂട്ടി എന്ന മനുഷ്യനില്‍ താന്‍ കണ്ട ഏറ്റവും വലിയ സവിശേഷത അദ്ദേഹത്തിന്റെ വിട്ടുവീഴ്ച്ചയില്ലാത്ത മതേതര ബോധമാണെന്ന് ഉണ്ണി ആര്‍. നമ്മുടെകാലത്ത് ഒരാള്‍ക്കു മതേതരനായി ജീവിക്കാന്‍ കഴിയുമെങ്കില്‍ അത്രത്തോളം മഹദ്പൂര്‍ണമായി മറ്റൊന്നില്ല. അപ്രതീക്ഷിതമായ വഴികളിലൂടെയാവും ചില നേരങ്ങളില്‍ അദ്ദേഹത്തിന്റെ വര്‍ത്തമാനങ്ങള്‍ നടന്നു പോവുക. ലോകരാഷ്ട്രീയം മുതല്‍ കാലാവസ്ഥാ വ്യതിയാനം വരെ അതില്‍ ഉള്‍ച്ചേരുമെന്നും മനോരമയില്‍ മമ്മൂട്ടിയെക്കുറിച്ചെഴുതിയ ലേഖനത്തില്‍ അദ്ദേഹം കുറിച്ചു.

അംബേദ്കറുടെ ജീവിതം ചലച്ചിത്രമാക്കിയപ്പോള്‍ അതിനായി തിരഞ്ഞെടുക്കപ്പെട്ടത് ഈ മനുഷ്യനായിരുന്നു എന്നതു ചരിത്ര നിയോഗമായിരിക്കണം. മാറുന്ന രാഷ്ട്രീയ കാലാവസ്ഥയ്ക്കനുസരിച്ചു തീവ്ര മതനിലപാടുകളിലേക്കു ചുവടുമാറിയ ഒരു നടനായിരുന്നു അംബേദ്കറായി വേഷമിട്ടിരുന്നതെങ്കില്‍ അത് എത്രമാത്രം സങ്കടകരവും ചരിത്രത്തിലെ ഏറ്റവും വലിയ ദുര്‍വിധിയുമായി മാറുമായിരുന്നു എന്നോര്‍ക്കുക. അവിടെയാണു ചിലരെ കാലത്തിന്റെ നേരിനൊപ്പം സഞ്ചരിക്കാന്‍ പ്രകൃതി തിരഞ്ഞെടുക്കുക. ആ തിരഞ്ഞെടുപ്പില്‍ ഈ മൂന്ന് അക്ഷരങ്ങളുണ്ട്: മമ്മൂട്ടി ഉണ്ണി ആര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മലയാള സിനിമയില്‍ അരനൂറ്റാണ്ട് പിന്നിട്ട മമ്മൂട്ടിക്ക് നാളെ പിറന്നാളാണ്. ഭീഷ്മ പര്‍വ്വം, പുഴു തുടങ്ങിയ സിനിമകളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്. ഇതിന് പുറമെ മമ്മൂട്ടി വീണ്ടുമൊരു തെലുങ്ക് ചിത്രത്തിലും അഭിനയിക്കുകയാണ്. രസകരമായ വസ്തുത തെലുങ്കില്‍ മമ്മൂട്ടി അഭിനയിക്കുന്നത് വില്ലന്‍ വേഷത്തിലാണെന്നതാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം