'എനിക്ക് അഭിനയിക്കാൻ താല്പര്യമുണ്ട്, എന്നെ പരിഗണിക്കാമോ, എന്ന് ചോദിക്കാൻ പോലും പറ്റിയില്ല ......! അതിന് കാരണം ആ ഇൻസെക്യൂരിറ്റിയാണ്'; ഉണ്ണിമായ

അഭിനേത്രി, സഹസംവിധായിക നിർമാതവ് തുടങ്ങി ഇന്ന് മലയാള സിനിമയിലെ പ്രധാനികളിലൊരാളാണ് ഉണ്ണിമായ പ്രസാദ്. അഭിനയിലെത്തുന്നതിന് മുൻപ് തന്റെ ജീവിതത്തിൽ നേരിട്ട അനുഭവങ്ങളെ കുറിച്ച് ഉണ്ണിമായ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മിഡീയായുടെ ശ്രദ്ധ കവരുന്നത്. ഏകദേശം പത്ത് വർഷത്തോളമായി സിനിമ മേഖലയിലെ സജീവ സാന്നിധ്യമായിരുന്നിട്ടും പല സ്ഥലത്ത് നിന്നും മാറ്റി നിർത്തപ്പെട്ട ആളായിരുന്നു താൻ എന്ന് ബിഹെെൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ ഉണ്ണിമായ പറഞ്ഞു .

‘ഞാൻ സിനിമയിൽ വർക്ക് ചെയ്യാൻ തുടങ്ങിയിട്ട് ഏകദേശം പത്ത് വർഷമായി. ആദ്യ സമയത്തൊക്കെ അഭിനയിക്കാൻ നല്ല ആഗ്രഹമുണ്ടായിട്ടും കോൺഫിഡൻസ് ഇല്ലാത്തത് കൊണ്ട് മാത്രം അത് പറയാൻ പറ്റാതെ പോയിട്ടുണ്ട്. അതിന്റെ പ്രധാനകാരണം ഇതിന് താൻ ഫിസിക്കലി ഫിറ്റ് ആണോ എന്ന സംശയമാണ്. ചെറുപ്പക്കാലത്ത് ചുറ്റുപാടുകളിൽ നിന്നും പല മോശം വാക്കുകളും, വർത്തമാനങ്ങളും മാറ്റി നിർത്തലുകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

ഇതെല്ലാം അനുഭവിച്ച് തന്നെയാണ് ഞാനും വളർന്നത്. സാമാന്യത്തിൽ കൂടുതൽ വലിപ്പമുള്ള, വെളുത്ത നിറമില്ലാത്ത, കിളിനാദം പോലെ ശബ്ദം ഇല്ലാത്ത ഒരാൾ എന്ന നിലയിൽ പല സ്ഥലത്ത് നിന്നും മാറ്റി നിർത്തപ്പെട്ട ആള് തന്നെയാണ് താൻ. കുഞ്ഞു നാളുമുതലേ പല നോവിക്കുന്ന വാക്കുകളും താൻ കേട്ടിട്ടുണ്ട്. ഇതൊക്കെ വളർന്ന് വരുന്ന ഒരു പെൺകുട്ടിയെ സംബന്ധിച്ച് കോൺഫിഡൻസ് കുറക്കും, ഇൻസെക്യൂരിറ്റി കൂട്ടും. ആ ഇൻസെക്യൂരിറ്റി കാരണം സിനിമ ഗ്രൂപ്പിൽ സജീവമായിട്ട് പോലും അഭിനയിക്കാൻ അവസരം ചോദിക്കാൻ എനിക്ക് സാധിച്ചിരുന്നില്ലെന്നും ഉണ്ണിമായ പറഞ്ഞു..

എനിക്ക് അഭിനയിക്കാൻ താല്പര്യമുണ്ട്, എന്നെ പരിഗണിക്കാമോ എന്ന് ചോദിക്കാൻ സാധിച്ചിരുന്നില്ല. അഭിനയിക്കാൻ പറ്റില്ലെന്ന് തോന്നിയതുകൊണ്ടല്ല താൻ ചോദിക്കാതിരുന്നത്. എന്നെ ഫ്രെയിമിലേക്ക് വെക്കുമ്പോൾ അഭംഗിയാവുമോ എന്ന തോന്നലുകൊണ്ടാണ്. പക്ഷെ ഒരു ഘട്ടത്തിൽ നമ്മൾ തിരിച്ചറിയും, സൊസൈറ്റി നിങ്ങളെ ഒതുക്കി വളർത്താൻ ശ്രമിച്ചതിന്റെയോ പെൺകുട്ടികൾ ഇങ്ങനെയാവണം എന്ന വാശിയുടെ പുറത്തോ ഉണ്ടാകുന്ന പ്രശ്നങ്ങളാണതെന്ന്.

അത് നമ്മൾ ഒന്ന്  ആലോചിച്ചാൽ മനസ്സിലാകുന്നതാണ്. കോൺഫിഡൻസ് നമ്മൾ ഡെവലപ്പ് ചെയ്ത് എടുക്കേണ്ടതാണെന്ന് തോന്നിയ ഘട്ടത്തിലാണ് താൻ സുന്ദരിയാണ്, തനിക്ക് ഇത് അറ്റംപ്റ്റ് ചെയ്യാം, ഒരു കുഴപ്പവുമില്ലെന്ന് തോന്നി തുടങ്ങിയത്. താൻ സുന്ദരിയാണെന്ന് വിശ്വസിച്ചുകൊണ്ടാണ് ആ സ്റ്റെപ്പ് വെച്ചതെന്നും അത് വിജയിച്ചെന്നും ഉണ്ണിമായ കൂട്ടിച്ചേർത്തു.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി