'നിന്റെ അച്ഛനല്ല എനിക്ക് ചെലവിന് തരുന്നത്' എന്ന് പറഞ്ഞ് മൈൻഡ് ചെയ്യാതെ ഇരിക്കും, കൗതുകം കൊണ്ട് പലരും ചെയ്യുന്നത് വേദനിപ്പിക്കും: ഋഷി

ഉപ്പും മുളകും പരമ്പരയില്‍ മുടിയന്‍ എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരെ കൈയ്യിലെടുത്ത താരമാണ് ഋഷി. ഉപ്പും മുളകും അവസാനിച്ചതിന് പിന്നാലെ എരിവും പുളിയും എന്ന പരമ്പരയുമായി ഋഷിയും കുടുംബവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്.

മുടി വളര്‍ത്തിയതിന്റെ പേരില്‍ താന്‍ കേട്ട കമന്റുകളെ കുറിച്ചും ലൊക്കേഷന്‍ അനുഭവങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ഋഷി. സെറ്റില്‍ ദേഷ്യപ്പെടാറുണ്ടെന്ന് ഋഷി പറയുന്നു. സെറ്റില്‍ ദേഷ്യപ്പെടാറുണ്ട്. അഞ്ചാറ് വര്‍ഷമായി ഒരുമിച്ച് നില്‍ക്കുകയല്ലേ. ഇടയ്ക്കൊക്കെ പൊട്ടലും ചീറ്റലും ഒക്കെ ഉണ്ടാവാറുണ്ട്.

ഇത്രയും കാലം ഒരു വഴക്കും ഇല്ലെങ്കില്‍ മാത്രമാണ് എന്തോ പ്രശ്നമുള്ളതായി സംശയിക്കേണ്ടത്. ഓസ്ട്രേലിയയില്‍ ഒരു ഷോയ്ക്ക് വേണ്ടി പോയിരുന്നു. അവിടെ വച്ച് മൊത്തം ആള്‍ക്കാരുടെ ബഹളമായി. കൂട്ടത്തില്‍ തന്റെ മുടിയും പിടിച്ച് വലിക്കാനൊക്കെ തുടങ്ങി.

അപ്പോള്‍ താന്‍ ദേഷ്യപ്പെട്ടു. കൗതുകം കൊണ്ട് പിടിച്ച് വലിക്കുന്നതാണ് ചിലര്‍, പക്ഷെ നമുക്ക് വേദനയാവുന്നത് അവര്‍ ആലോചിക്കില്ല. കഥാപാത്രത്തിന് വേണ്ടി മുടി ഇങ്ങനെ ആക്കിയതാണോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. പക്ഷെ അല്ല. മുടി വെട്ടണം എന്ന് ആദ്യം ആവശ്യപ്പെട്ടിരുന്നു.

പക്ഷെ ഇത് തന്റെ ഡാന്‍സ് എന്ന പാഷന്റെ ഭാഗമാണ്, വെട്ടാന്‍ പ്രയാസമാണ് എന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചു. പിന്നെ ഈ മുടിയുള്ള പുത്രനെ കേരളത്തിലുള്ളവരും അംഗീകരിച്ചു. പക്ഷെ പണ്ടൊക്കെ ബസ്സില്‍ പോകുമ്പോള്‍ പലതരത്തിലുള്ള കമന്റുകളും കേട്ടിരുന്നു.

നേരിട്ട് ആരും പറയില്ല, നമ്മള്‍ കേള്‍ക്കേ, തീപ്പെട്ടിയുണ്ടോടാ എന്നൊക്കെ ചോദിക്കും. ‘നിന്റെ അച്ഛനല്ല എനിക്ക് ചെലവിന് തരുന്നത്’ എന്ന് മനസില്‍ പറഞ്ഞ് താന്‍ മൈന്റ് ചെയ്യാതെ ഇരിക്കും എന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഋഷി പറയുന്നത്.

Latest Stories

'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

36 മണ്ഡലങ്ങളും ശിവസേനകളുടെ ശക്തിപ്രകടനവും; 'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

കമ്മിൻസ് വെച്ച റീത്തിന് ഒരാണ്ട്; ഇന്ത്യ ലോകകപ്പ് ഫൈനലിൽ കാലിടറി വീണിട്ട് ഇന്നേക്ക് ഒരു വർഷം

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി; ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അഞ്ച് കോടി രൂപയുമായി പിടിയില്‍

ഊർജ്ജ വ്യവസായ മേഖലയിലെ ആഗോള ഭീമന്മാരായ എൻഒവി കൊച്ചിയിൽ! തുറന്നിടുന്നത് അനന്ത സാധ്യതകൾ

ക്രിസ്തുമസ് ദിനത്തിൽ ഞെട്ടിക്കാനൊരുങ്ങി ബാറോസും കൂട്ടരും, ത്രീ ഡി ട്രെയ്‌ലർ ഏറ്റെടുത്ത് ആരാധകർ

ഓസ്‌ട്രേലിയൻ പര്യടനത്തിനായുള്ള ഇന്ത്യൻ ടീമിൽ വയനാട്ടിൽ നിന്നുള്ള മിന്നു മണിയും

"അവന്മാരാണ് ഞങ്ങളുടെ തുറുപ്പ് ചീട്ട്, അത് കൊണ്ട് ടീം വളരാൻ അവർ നിർണായക പങ്ക് വഹിക്കേണ്ടതുണ്ട്"; ബ്രസീൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ആദ്യ 24 മണിക്കൂറിനുള്ളിൽ മില്യണുകൾ; യൂട്യൂബിൽ ഞെട്ടിച്ച സിനിമാ ട്രെയിലറുകൾ...

ബിസിനസിനേക്കാള്‍ പ്രാധാന്യം ഹിന്ദിയ്ക്ക്; പോര്‍ട്ടലില്‍ ഭാഷ മാറ്റിയ സംഭവത്തില്‍ എല്‍ഐസിയ്ക്ക് വ്യാപക വിമര്‍ശനം