ലച്ചുവിന്റെ കല്യാണത്തിന് ശരിക്കും കരഞ്ഞു പോയി: ബിജു സോപാനം

ജനപ്രിയ പരമ്പരയായ “ഉപ്പും മുളകി”ലെ ലച്ചുവിന്റെ വിവാഹത്തിനായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തീകരിച്ച പരമ്പരയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും ബാലുവിന്റെ മകള്‍ ലച്ചുവിന്റെ വിവാഹവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വൈറല്‍ ചര്‍ച്ച. തന്റെ മകളെ വിവാഹം കഴിപ്പിച്ചയക്കുമ്പോള്‍ ഒരു അച്ഛന്‍ അനുഭവിക്കുന്ന വൈകാരിക പരിസരങ്ങളെ ഗംഭീരമായി അടയാളപ്പെടുത്തിയ സീരിയലിലെ രംഗം അഭിനയിക്കുമ്പോള്‍ താന്‍ ശരിക്കും കരഞ്ഞു പോയെന്ന് പറയുകയാണ് ബാലു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിജു സോപാനം.

“ആ രംഗത്തില്‍ ഗ്ലിസറിനില്ലാതെ തന്നെ ഞാന്‍ ശരിക്കും കരഞ്ഞു പോയി. കരയുക എന്നത് തിരക്കഥയില്‍ ഇല്ലായിരുന്നു. ലച്ചുവിന് ഉപദേശം നല്‍കാന്‍ മാത്രമായിരുന്നു ഉദ്ദേശം. പക്ഷേ, ആ സീനില്‍ കണ്ണുനീര്‍ നിയന്ത്രിക്കാനായില്ല. ഇവര്‍ സ്‌ക്രീനില്‍ മാത്രമല്ല, ജീവിതത്തിലും മക്കളാണ്. അച്ഛനെന്നു തന്നെയാണ് അവരൊക്കെ വിളിക്കുന്നത്. സ്വന്തം മകളുടെ വിവാഹം നടക്കുന്ന ഒരു അച്ഛന്റെ വൈകാരിക സമീപനമാണ് എനിക്കുണ്ടായത്.” ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ ബിജു സോപാനം പറഞ്ഞു.

പരമ്പരയിലെ വിവാഹ വിശേഷം വൈറലായതോടെ ശരിക്കും ലച്ചുവിന്റെ കല്യാണം കഴിഞ്ഞോ എന്ന തരത്തിലുള്ള ചര്‍ച്ചകളും ചോദ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഹി രുസ്തഗി തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തു വന്നിരുന്നു.

Latest Stories

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത