'ഈ കൂട്ടരില്‍ പലരും വീട്ടുകാരുമായി വഴക്കുള്ളവരാണ്... അപ്പനോട് മിണ്ടില്ല, അമ്മയെ നോക്കില്ല'; വിമര്‍ശകരോട് ഊര്‍മ്മിള ഉണ്ണി

നടിയും നര്‍ത്തകിയുമായ ഊര്‍മിള ഉണ്ണി പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മദേഴ്‌സ് ഡേ, ഫാദേഴ്‌സ് ഡേ എന്ന് പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ ചിത്രങ്ങള്‍ ഇടുന്നതിനെ വിമര്‍ശിച്ചും ട്രോളിയും എത്തുന്നവര്‍ക്കെതിരെയാണ് ഊര്‍മ്മിള രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം അമ്മക്കു വേണ്ടി ഒരു ദിവസം എന്നു പറഞ്ഞ് കളിയാക്കുന്നവര്‍ നൊന്തു പെറ്റ കുഞ്ഞിനു വേണ്ടിയും ദിവസം മാറ്റിവെക്കരുത് എന്ന് ഊര്‍മ്മിള ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഊര്‍മിള ഉണ്ണിയുടെ കുറിപ്പ്:

ഇന്ന് എന്റെ പിറന്നാളാണ് എന്ന് പറഞ്ഞ് ചിലര്‍ എഫ്ബിയില്‍ പുതിയ ഉടുപ്പൊക്കെയിട്ട് ഫോട്ടോയിടും. അല്ലെങ്കില്‍ ഇന്നലെ ആയിരുന്നു എന്നു പറഞ്ഞും പടമിടും…. വിദേശ വസ്ത്രങ്ങള്‍ ഉപയോഗിക്കും…. വിദേശികളെ പലതിനും കോപ്പി ചെയ്യും… എങ്കിലും മദേഴ്‌സ് ഡേക്കോ ഫാദേഴ്‌സ് ഡേക്കോ എഫ്ബിയില്‍ ഒരു ഫോട്ടോ ഇട്ടാല്‍ വലിയ കുറ്റം പറയുന്ന കുറേ പേരുണ്ട്…

ഈ കൂട്ടരില്‍ പലരും വീട്ടുകാരുമായി വഴക്കുള്ളവരാണ്… അപ്പനോട് മിണ്ടില്ല, അമ്മയെ നോക്കില്ല….. സ്‌നേഹമുള്ളവര്‍ പിറന്നാളിന് ആശംസ അയക്കുന്നതു പോലെ (അതും വിദേശ സംസ്‌കാരമാണ്) ആരെങ്കിലും അമ്മയെ കെട്ടിപ്പിടിച്ചോ, അച്ഛനെ കൂടെ നിര്‍ത്തിയോ ഫോട്ടോ എടുത്തോട്ടെ… എഫ്ബിയില്‍ ഇട്ടോട്ടെ… (വെറുക്കുകയല്ലല്ലോ ചെയ്യുന്നത്)

അതിന് ഇവിടെ ചിലരെന്തിനാ ദേഷ്യപ്പെടുന്നത്?? നമുക്ക് എല്ലാ നന്മ ദിനങ്ങളും ആഘോഷമാക്കാം….. ബി പൊസിറ്റീവ്…. ഇഷ്ടമുള്ളവര്‍ ഫോട്ടോ ഇടട്ടെ… വേണ്ടാത്തവര്‍ ഇടണ്ട പിന്നെ വിവാഹ വാര്‍ഷികം മക്കളുടെ പിറന്നാള് എന്നൊന്നും പറഞ്ഞ് വന്നേക്കരുത്! സ്വന്തം അമ്മക്കു വേണ്ടി ഒരു ദിവസം എന്നു പറഞ്ഞ് കളിയാക്കുന്നവര്‍ നൊന്തു പെറ്റ കുഞ്ഞിനു വേണ്ടിയും ദിവസം മാറ്റിവെക്കരുത്!

Latest Stories

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം