സച്ചിന്‍ ബൂസ്റ്റിന്റെ പരസ്യം ചെയ്യുന്നുണ്ടല്ലോ, അയാള്‍ അത് കുടിച്ചിട്ടാണോ ക്രിക്കറ്റില്‍ വലിയ ആളായത്?..: ഊര്‍മിള ഉണ്ണി

വലംപിരി ശംഖിന്റെ ഒരു പരസ്യത്തില്‍ അഭിനയിച്ചതിന് ശേഷമുള്ള വിവാദത്തെ കുറിച്ച് സംസാരിച്ച് നടി ഊര്‍മിള ഉണ്ണി. തനിക്ക് ഒരുപാട് ട്രോളുകള്‍ വന്നിരുന്നു എന്നാണ് ഊര്‍മിള പറയുന്നത്. സച്ചിന്‍ ബൂസ്റ്റിന്റെ പരസ്യവുമായി വന്നപ്പോള്‍ വാങ്ങിയ ആള്‍ക്കാരാണ് തന്റെ പരസ്യം കണ്ട് ട്രോളുകളുമായി വന്നത് എന്നാണ് ഊര്‍മിള പ്രതികരിക്കുന്നത്.

ട്രോളുകള്‍ ഒക്കെ കാണാറുണ്ട്. വലംപിരി ശംഖിന് തനിക്ക് എതിരെ വന്ന ട്രോളുകളും കണ്ടിരുന്നു. തന്റെ വീട്ടില്‍ ഉണ്ട് കേട്ടോ, കുറെ പഴക്കമുള്ള വലംപിരി. അമ്മൂമ്മയുടെ കൈയ്യില്‍ നിന്നും കിട്ടിയത്, വെള്ളി കെട്ടിച്ചു വച്ചിട്ടുണ്ട്. അതിനു ശേഷമാണ് താന്‍ ആ പരസ്യം ചെയ്യുന്നതും. സച്ചിന്‍ ബൂസ്റ്റിന്റെ പരസ്യം ചെയ്യുന്നുണ്ടല്ലോ.

അയാള്‍ അത് കുടിച്ചിട്ടാണോ ക്രിക്കറ്റില്‍ വലിയ ആളായത്. താന്‍ ഒരു പാവം വലംപിരി ശംഖിന്റെ പരസ്യം ചെയ്തെപ്പോഴേക്കും എല്ലാവരും കൂടി തന്റെ തലയിലേക്ക് കയറി. അതിന്റെ നല്ല വശവും, ചീത്ത വശവും ഒന്നും താന്‍ ചിന്തിച്ചില്ല. തന്റെ വീട്ടിലും ഉണ്ട്, നമ്മള്‍ പൂജിച്ചിട്ടുണ്ട്. അപ്പോള്‍ ഇതിന്റെ പരസ്യം വന്നു ചെയ്തു അത്രമാത്രം എന്നാണ് ഊര്‍മിള ഉണ്ണി കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

വര്‍ഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് നടി ഊര്‍മിള ഉണ്ണി. 1992ല്‍ എത്തിയ ‘സര്‍ഗം’ സിനിമയിലൂടെ ശ്രദ്ധ നേടിയ താരം നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. സീരിയലുകളിലൂടെയാണ് താരത്തിന് ഏറെ ശ്രദ്ധ ലഭിക്കുന്നത്. അമ്മ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍ താന്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു പോകുന്നതായും താരം പറയുന്നുണ്ട്.

ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നു എന്ന നിരാശ ഒന്നും ഉണ്ടായിരുന്നില്ല. അമ്മയും അമ്മൂമ്മ വേഷങ്ങളിലും ഒക്കെ വന്നതുകൊണ്ടാകാം നിറയെ ഉദ്ഘാടങ്ങള്‍ക്ക് എന്നെ വിളിക്കുമായിരുന്നു. പ്രത്യേകിച്ചും ക്ഷേത്രങ്ങളില്‍ വിലക്ക് തെളിയിക്കല്‍ ചടങ്ങുകള്‍ക്ക്. എന്നാല്‍ അമ്മ വേഷങ്ങള്‍ ചെയ്തത് തന്റെ നൃത്തത്തെ ബാധിച്ചിട്ടുണ്ടെന്നും ഊര്‍മിള വ്യക്തമാക്കി.

Latest Stories

എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്; ആരോപണങ്ങള്‍ തള്ളി വിജിലൻസ്; അന്തിമറിപ്പോർട്ട് ഉടൻ കൈമാറും

മിസൈല്‍ വെടിവച്ചിടാന്‍ കഴിഞ്ഞില്ല; ഇസ്രയേലിനെ ആക്രമിച്ച് ഹൂതികള്‍; 14 പേര്‍ക്ക് പരിക്ക്

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'