ഉര്‍വശി കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ചാള്‍സ് എന്റര്‍പ്രൈസസ്’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനായി നടന്‍ ജഗതിയും തിരുവനന്തപുരം ലുലു മാളില്‍ എത്തിയിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം പൊതുവേദിയില്‍ എത്തിയ ജഗതിയെയും ഉര്‍വശിയെയും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു.
ഓഡിയോ ലോഞ്ചിനിടെ താരം പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. ജഗതിയെ അങ്കിള്‍ എന്ന് വിളിച്ചിരുന്ന താന്‍ ഒന്നിച്ച് അഭിനയിച്ചതിന് ശേഷം അമ്പിളി ചേട്ടന്‍ എന്ന് വിളിച്ചപ്പോള്‍ അദ്ദേഹം ദേഷ്യപ്പെട്ടു എന്നാണ് ഉര്‍വശി പറഞ്ഞത്. ”എനിക്ക് ഒരു അഞ്ചോ, ആറോ വയസുള്ളപ്പോഴാണ് ഞാന്‍ അമ്പിളി അങ്കിളിനെ കാണുന്നത്.
എന്റെ അമ്മ സ്വന്തം ആങ്ങളയെ പോലെയാണ് അങ്കിളിനെ കണ്ടുകൊണ്ടിരുന്നത്. അന്നു മുതല്‍ ഇന്ന് വരെ ഞാന്‍ അങ്കിളെ എന്നാണ് വിളിച്ചത്. ഞങ്ങള്‍ ജോഡിയായിട്ട് അഭിനയിച്ചിട്ടുണ്ട്. എനിക്ക് അന്ന് ഭയങ്കര പ്രയാസമായിരുന്നു. ഇതൊക്കെ അഭിനയത്തിന്റെ ഭാഗമാണെന്ന് എല്ലാവരും പറഞ്ഞു.”
”പദ്മിനി ചേച്ചി പിന്നെ കുറേ ജോഡിയായി അഭിനയിച്ചതിന് ശേഷം ആളുകളുടെ മുന്നില്‍ അങ്കിളെ എന്ന് വിളിക്കില്ലായിരുന്നു. ഒരു പടത്തിന്റെ ഷൂട്ടിംഗിനിടെ എല്ലാവരും വിളിക്കുന്ന പോലെ ഞാനും അമ്പിളി ചേട്ടായെന്ന് വിളിച്ചു.”
Read more
‘അമ്പിളി ചേട്ടനോ.. തന്തക്ക് ഒപ്പം വളരുമ്പോള്‍ തന്തയേക്കേറി അളിയാ എന്ന് വിളിക്കുമോ’ എന്ന് എല്ലാവരുടെ മുന്നില്‍ നിന്നും എന്നോട് ചോദിച്ചു. ഞാന്‍ ആകെ ചമ്മി വഷളായി. അതുകൊണ്ട് ഞാന്‍ ഇതുവരെ അങ്കിളെ എന്ന വിളി മാറ്റിയിട്ടില്ല” എന്നാണ് ഉര്‍വശി പറഞ്ഞത്.