ഒരിക്കല്‍ അമ്പിളിച്ചേട്ടാ എന്ന് വിളിച്ചു, 'ഇനി തന്തയെക്കേറി അളിയാ' എന്ന് വിളിക്കുമോ എന്നായി അദ്ദേഹം, ആകെ ചമ്മി വഷളായി: ഉര്‍വശി

ഉര്‍വശി കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ചാള്‍സ് എന്റര്‍പ്രൈസസ്’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനായി നടന്‍ ജഗതിയും തിരുവനന്തപുരം ലുലു മാളില്‍ എത്തിയിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം പൊതുവേദിയില്‍ എത്തിയ ജഗതിയെയും ഉര്‍വശിയെയും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു.

ഓഡിയോ ലോഞ്ചിനിടെ താരം പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. ജഗതിയെ അങ്കിള്‍ എന്ന് വിളിച്ചിരുന്ന താന്‍ ഒന്നിച്ച് അഭിനയിച്ചതിന് ശേഷം അമ്പിളി ചേട്ടന്‍ എന്ന് വിളിച്ചപ്പോള്‍ അദ്ദേഹം ദേഷ്യപ്പെട്ടു എന്നാണ് ഉര്‍വശി പറഞ്ഞത്. ”എനിക്ക് ഒരു അഞ്ചോ, ആറോ വയസുള്ളപ്പോഴാണ് ഞാന്‍ അമ്പിളി അങ്കിളിനെ കാണുന്നത്.

എന്റെ അമ്മ സ്വന്തം ആങ്ങളയെ പോലെയാണ് അങ്കിളിനെ കണ്ടുകൊണ്ടിരുന്നത്. അന്നു മുതല്‍ ഇന്ന് വരെ ഞാന്‍ അങ്കിളെ എന്നാണ് വിളിച്ചത്. ഞങ്ങള്‍ ജോഡിയായിട്ട് അഭിനയിച്ചിട്ടുണ്ട്. എനിക്ക് അന്ന് ഭയങ്കര പ്രയാസമായിരുന്നു. ഇതൊക്കെ അഭിനയത്തിന്റെ ഭാഗമാണെന്ന് എല്ലാവരും പറഞ്ഞു.”

”പദ്മിനി ചേച്ചി പിന്നെ കുറേ ജോഡിയായി അഭിനയിച്ചതിന് ശേഷം ആളുകളുടെ മുന്നില്‍ അങ്കിളെ എന്ന് വിളിക്കില്ലായിരുന്നു. ഒരു പടത്തിന്റെ ഷൂട്ടിംഗിനിടെ എല്ലാവരും വിളിക്കുന്ന പോലെ ഞാനും അമ്പിളി ചേട്ടായെന്ന് വിളിച്ചു.”

‘അമ്പിളി ചേട്ടനോ.. തന്തക്ക് ഒപ്പം വളരുമ്പോള്‍ തന്തയേക്കേറി അളിയാ എന്ന് വിളിക്കുമോ’ എന്ന് എല്ലാവരുടെ മുന്നില്‍ നിന്നും എന്നോട് ചോദിച്ചു. ഞാന്‍ ആകെ ചമ്മി വഷളായി. അതുകൊണ്ട് ഞാന്‍ ഇതുവരെ അങ്കിളെ എന്ന വിളി മാറ്റിയിട്ടില്ല” എന്നാണ് ഉര്‍വശി പറഞ്ഞത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം