Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

അവളുമായുള്ള ആ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമം ബാക്കിയുണ്ട്; കല്‍പ്പനയെ കുറിച്ച് ഉര്‍വ്വശി

, 1:21 pm

കല്‍പ്പനയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ കഴിയാതിരുന്ന വിഷമം ഇപ്പോഴുമുണ്ടെന്നും ജീവിതത്തില്‍ നാം ആഗ്രഹിക്കുന്നതുപോലെയല്ല കാര്യങ്ങള്‍ നടക്കുന്നതെന്നും നടി ഉര്‍വശി മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലാണ് ഉര്‍വശി മനസ്സുതുറന്നത്. ‘കൊച്ചിലേ മുതലേ തന്നെ അവള്‍ എന്നെ ഭരിക്കുമായിരുന്നു. അതിനുവേണ്ടി അവള്‍ക്ക് ദൈവം നല്‍കിയതായിരുന്നു എന്നെ. പിണക്കവും ഇണക്കവുമൊക്കെ സ്വഭാവികമായിരുന്നു. വ്യക്തിജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം സ്വന്തമായി തീരുമാനിച്ചതിനെത്തുടര്‍ന്നാണ് ഞങ്ങള്‍ പിണങ്ങിയത്. അവള്‍ പറഞ്ഞത് കേള്‍ക്കാതെയായിരുന്നു ഞാന്‍ ആ തീരുമാനമെടുത്തത്. കല്‍പന പറഞ്ഞിരുന്ന വസ്ത്രമാണ് ധരിച്ചുകൊണ്ടിരുന്നത്. സിനിമകള്‍ കണ്ട് അഭിപ്രായം പറഞ്ഞിരുന്നതും അവള്‍ തന്നെ. അങ്ങനെയുള്ള ഞാന്‍ ആ തീരുമാനവുമായി മുന്നോട്ടുപോയപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ചെറിയ അകല്‍ച്ച വന്നു.’ ഉര്‍വ്വശി പറയുന്നു.

’25ാം തിയതി കല്‍പന ചേച്ചി മരിക്കുന്നു. 23ാം തിയതി ഒരു പ്രോഗ്രാമിന്റെ ഭാഗമായി ഞാന്‍ തിരുവനന്തപുരത്തെത്തി. പരിപാടി കഴിഞ്ഞു നേരെ കൊച്ചിയിലേക്ക് പോകാമെന്നും മോനെ അവിടെ നിര്‍ത്തി ചേച്ചി-അനിയത്തി പിണക്കം മാറ്റണമെന്നും ചേട്ടന്‍ എന്നോട് പറഞ്ഞിരുന്നു.’ അമ്മയോടു കാര്യം ഞാനും ഇക്കാര്യം പറഞ്ഞു. 26ാം തിയതി ഞാന്‍ അവിടെ എത്തുമെന്നും അറിയിച്ചു. എന്റെ മോനെ അവള്‍ക്ക് ഭയങ്കര ഇഷ്ടമായിരുന്നു.

ചേച്ചി ഹൈദരാബാദില്‍ പോകാനായി നില്‍ക്കുകയാണെന്നും ഒരു ദിവസം കഴിഞ്ഞ് തിരിച്ചെത്തുമെന്നുമായിരുന്നു അന്ന് അമ്മ പറഞ്ഞത്. എന്നാല്‍ പറഞ്ഞ ദിവസം ഞാന്‍ ചെല്ലുമ്പോള്‍ അവളുടെ മൃതശരീരമാണ് കാണുന്നത്. കുറേ കാര്യങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ കഴിഞ്ഞില്ലല്ലോയെന്ന വിഷമം ഇപ്പോഴുമുണ്ട്. പക്ഷേ നമ്മുടെ ജീവിതം നമ്മള്‍ ആഗ്രഹിക്കുന്നതുപോലെയല്ലല്ലോ നടക്കുന്നത്.’-ഉര്‍വശി പറഞ്ഞു.

Advertisement