മുടന്തുള്ള ആളെ നോക്കി 'പോടാ ഞൊണ്ടി' എന്ന് വിളിക്കുന്നത് ഹ്യൂമറല്ല, അത്തരം വേഷങ്ങൾ ഞാൻ ചെയ്യില്ല: ഉർവശി

നടിയായും കോമഡി താരമായും സഹതാരമായും ഒരുപാട് കഥാപാത്രങ്ങളെ സിനിമയിൽ ഗംഭീരമാക്കിയ താരമാണ് ഉർവശി. ഇന്നും മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാൾ കൂടിയാണ് ഉർവശി. ഇപ്പോഴിതാ ബോഡി ഷെയ്മിംഗ് തമാശകളെ കുറിച്ച് തന്റെ കാഴ്ചപ്പാട് വെളിപ്പെടുത്തിയിരിക്കുകയാണ് ഉർവശി.

ഹീറോയ്ക്ക് എപ്പോഴും കളിയാക്കാനും തമാശ പറയാനും തലയ്ക്ക് കൊട്ടാനും ഒരു കൊമേഡിയൻ വേണം, പക്ഷേ താൻ അത് ചെയ്യില്ലെന്നും, മുടന്തുള്ള ആളെ ‘നോക്കി പോടാ ഞൊണ്ടി എന്ന് വിളിക്കുന്നത് ഹ്യൂമറല്ലെന്നും ഉർവശി പറയുന്നു.

“ഹാസ്യം എന്ന വാക്കിനകത്ത് പരിഹാസം എന്ന വാക്ക് കൂടി കിടപ്പുണ്ട്. അടുത്തിരിക്കുന്നവരെ കളിയാക്കി നിങ്ങൾ ചിരിപ്പിക്കുന്നതാണ് പലപ്പോഴും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
ഹീറോയ്ക്ക് എപ്പോഴും കളിയാക്കാനും തമാശ പറയാനും തലയ്ക്ക് കൊട്ടാനും ഒരു കൊമേഡിയൻ വേണം. പക്ഷേ ഞാൻ അത് ചെയ്യില്ല. ഞാൻ ഒരു കാലത്തും അത് ചെയ്യില്ല.

മുടന്തുള്ള ആളെ ‘നോക്കി പോടാ ഞൊണ്ടി എന്ന് വിളിക്കുന്നത് ഹ്യൂമറല്ല. അതൊക്കെ ഇപ്പോൾ ബോഡി ഷേയ്ലിംഗ് എന്ന് വിളിക്കുമ്പോൾ എനിക്ക് സന്തോഷമാണ്. ഞാൻ ഒരു ചാനലിൽ പ്രോഗ്രാമിന് ഇരിക്കുമ്പോൾ അത്തരം കോമഡികൾക്ക് ഞാൻ മാർക്ക് ഇടില്ല. അടുത്തിരിക്കുന്നവരെ കാക്കേ എന്നോ കുരങ്ങ് എന്നോ വിളിച്ചാൽ ഞാൻ മാർക്ക് കുറയ്ക്കും എന്ന് ആദ്യമേ പറയും.

നിങ്ങൾക്ക് ചിരിപ്പിക്കാൻ ഒന്നും കിട്ടാത്തതുകൊണ്ട് അടുത്തിരിക്കുന്നവരെ കളിയാക്കുമോ?
ഇത് കേട്ട് കൊണ്ടിരിക്കുന്നവന്റെ മക്കൾക്ക് വിഷമം വരില്ലേ? അത് ഞാൻ അനുവദിക്കില്ല. അത്തരം ഹ്യൂമർ കുറയണം. ഞങ്ങൾക്ക് കുഴപ്പമില്ല വിളിച്ചോട്ടെ എന്ന് ചിലർ പറയും. പക്ഷേ ഞാൻ അത് ചെയ്യില്ല. മറുകണ്ണുണ്ടായിരുന്ന വളരെ ഫേമസായ ഒരു തമിഴ് നടനുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹത്തെപ്പോലെ കണ്ണ് വച്ച് എന്നോട് . അഭിനയിക്കാൻ പറഞ്ഞു.എന്റെ ഡയലോഗ് ഒക്കെ കഴിഞ്ഞപ്പോൾ എന്നെപ്പോലെ കണ്ണ് വച്ച് അഭിനയിച്ചു അല്ലേ മോളെ എന്ന അദ്ദേഹം എന്നോട് ചോദിച്ചു.

അതെ അങ്കിൾ അവർ എന്നോട് അങ്ങനെ ചെയ്യാൻ പറഞ്ഞു എന്ന് ഞാൻ പറഞ്ഞു. ഞാൻ ആഗ്രഹിച്ച ജോലിയൊന്നും ഈ കണ്ണ് കൊണ്ട് എനിക്ക് കിട്ടിയില്ല,
ഡ്രൈവിംഗ് ലൈസൻസ് പോലും എനിക്ക് തരില്ലെന്ന് പറഞ്ഞു. പിന്നീട് ഈ കുറവ് എനിക്ക് സിനിമയിൽ പ്ലസ്സായി എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ അന്ന് മുഴുവൻ കരഞ്ഞു.

അതിന് ശേഷം ഞാൻ മനസ്സിലാക്കി തുടങ്ങി. അവർക്ക് വിഷമം വരുന്നുണ്ട്. അപ്പോൾ അതൊന്നുമല്ല ഹ്യൂമർ എന്ന്. ഹ്യൂമർ നമ്മളെ ചിന്തിപ്പിക്കുന്നതായിരിക്കണം. കൈപ്പുള്ള ഒരു മരുന്ന് മധുരത്തിൽ പൊതിഞ്ഞ് കൊടുക്കുന്ന പോലെ.” എന്നാണ് ക്യു സ്റ്റുഡിയോക്ക് നൽകിയ  അഭിമുഖത്തിൽ ഉർവശി പറഞ്ഞത്.

അതേസമയം ‘കറി ആന്റ് സയനൈഡ്’ എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ‘ഉള്ളൊഴുക്ക്’ എന്ന ചിത്രമാണ് ഉർവശിയുടെ ഏറ്റവും പുതിയ ചിത്രം. പാർവതിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ രണ്ട് പേർ ഒന്നിക്കുന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കിക്കാണുന്നത്. നാളെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാൻ നിർബന്ധിതരായ ഒരു കുടുംബത്തിൻ്റെ കഥയാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ക്രിസ്റ്റോ ടോമി പറയുന്നത്.

എന്നാൽ വെള്ളം കുറയാൻ വേണ്ടി അവർ കാത്തിരിക്കുമ്പോൾ കുടുംബത്തിൻ്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന പല രഹസ്യങ്ങളും നുണകളും പുറത്തുവരുന്നു. കള്ളങ്ങളും അതിനോടനുബന്ധിച്ച് നടക്കുന്ന മറ്റ് പ്രവൃത്തികളും കുടുംബങ്ങളിലും മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലും എങ്ങനെയാണ് വിള്ളലുകൾ ഉണ്ടാക്കുന്നതെന്നുമാണ് ചിത്രത്തിന്റെ പ്രമേയം.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍