എഐ അല്ല, ആ ക്ലിപ്പ് എന്റേത് തന്നെ; വൈറലായ ബാത്ത് റൂം വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി ഉർവശി റൗട്ടേല

നടി ഉര്‍വശി റൗട്ടേലയുടെ ബാത്ത്‌റൂം വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചത് വലിയ ചർച്ചയായിരുന്നു. ബാത്ത്‌റൂമില്‍ കുളിക്കാനായി എത്തുന്ന ഉര്‍വശി വസ്ത്രം മാറുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിൽ വൈറലായത്. പിന്നാലെ ഇത് എഐ ജനറേറ്റഡ് ആണെന്നും, ഡീപ് ഫേക്ക് വീഡിയോ ആണെന്നും, പുതിയ സിനിമയുടെ പ്രൊമോഷൻ ആണെന്നും തരത്തിലുള്ള റിപ്പോർട്ടുകളും വന്നിരുന്നു.

എന്നാൽ ഇപ്പോഴിതാ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഉർവശി റൗട്ടേല. വീഡിയോ ഡീപ് ഫേക്ക് അല്ലെന്നും, തന്റെ പുതിയ സിനിമയിൽ നിന്നുള്ള ഒരു ഭാഗമാണെന്നുമാണ് ഉർവശി പറയുന്നത്.

“ആ ക്ലിപ്പ് പുറത്തുവന്നപ്പോൾ വളരെ അസ്വസ്ഥയായിരുന്നു. തീർച്ചയായും അതെന്റെ വ്യക്തിജീവിതത്തിൽ നിന്നുള്ളതല്ല. എന്റെ പേഴ്സണൽ ക്ലിപ്പ് അല്ല. ഘുസ്പൈഠിയാ എന്ന ചിത്രത്തിന്റെ ഭാ​ഗമായുള്ള രം​ഗമായിരുന്നു അത്. ഒരു സ്ത്രീയും യഥാർത്ഥജീവിതത്തിൽ ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകരുതെന്നാണ് ആ​ഗ്രഹം.” എന്നാണ് ഉർവശി മാധ്യമങ്ങളോട് പറഞ്ഞത്.

ഉര്‍വശിയെ വിമര്‍ശിച്ചു കൊണ്ടാണ് വീഡിയോ പുറത്തുവണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പലരും പ്രതികരിച്ചത്. ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങാറുള്ള താരമാണ് ഉര്‍വശി. മാത്രമല്ല നടിയുടെ വിചിത്രമായ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ചര്‍ച്ചയാകാറുണ്ട്. പ്രചരിക്കുന്ന വീഡിയോയില്‍ ഉര്‍വശി താലി ധരിച്ചതായി കാണാം. അതുകൊണ്ട് തന്നെ ഇതൊരു പിആര്‍ സ്റ്റണ്ട് ആണെന്ന് അന്ന് തന്നെ നിരവധി ആളുകൾ അഭിപ്രായപ്പെട്ടിരുന്നു.

Read more