'മൂന്നാംകിട സിനിമയ്ക്ക് വേണ്ടിയുള്ള പ്രകടനം..', ദേശീയ അവാര്‍ഡിന് പോയപ്പോഴുള്ള പരാമര്‍ശം വല്ലാതെ വേദനിപ്പിച്ചു: ഉര്‍വശി

ദേശീയ പുരസ്‌കാരത്തിന് തന്നെ പരിഗണിച്ചപ്പോള്‍ നേരിട്ട ഒരു അനുഭവം തന്നെ വിഷമിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഉര്‍വശി. ഒരു സംവിധായകന്‍ പറഞ്ഞത് മൂന്നാംകിട സിനിമകള്‍ക്ക് എന്തിനാണ് അവാര്‍ഡ് കൊടുക്കുന്നത് എന്നാണ്. ഈ പരാമര്‍ശം തന്നെ വേദനിപ്പിച്ചെന്നും വാണിജ്യ സിനിമകള്‍ ഉണ്ടാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നുമാണ് ഉര്‍വശി പറയുന്നത്.

‘ഉള്ളൊഴുക്ക്’ സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് നടി സംസാരിച്ചത്. ”ദേശീയ അവാര്‍ഡിന് പോയപ്പോള്‍ അവിടെ ചില പ്രത്യേക തരത്തിലുള്ള സിനിമകള്‍ ചെയ്യുന്ന സംവിധായകര്‍ പറഞ്ഞു, ‘ഇവരെ എന്തിനാ കൊണ്ടുവന്നത്? ഈ രണ്ടാംകിട മൂന്നാംകിട സിനിമയ്ക്ക് വേണ്ടി ഇവരുടെ പെര്‍ഫോമന്‍സ് എന്തിനാണ് വേസ്റ്റ് ചെയ്യുന്നത്?’ എന്ന്.”

”അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. കാരണം, ആരും കാണാത്ത കുറെ സിനിമയ്ക്കുള്ള അവാര്‍ഡുകള്‍ അല്ല ഞാന്‍ സ്വീകരിച്ചിരിക്കുന്നത്. മഴവില്‍ കാവടി മുതല്‍ അച്ചുവിന്റെ അമ്മ ഉള്‍പ്പടെ ഉള്ളത് വാണിജ്യപരമായി ഹിറ്റായ സിനിമകള്‍ ആണ്. അത് എന്നെ ഏറ്റവും നന്നായി സന്തോഷിപ്പിച്ചിട്ടുണ്ട്.”

”കാരണം, പടം ചെയ്യുന്ന പ്രൊഡ്യൂസര്‍ നന്നാവാന്‍ പ്രാര്‍ഥിച്ചു കൊണ്ടാണ് നമ്മള്‍ ഷോട്ടില്‍ നില്‍ക്കുന്നത്. വാണിജ്യ സിനിമ എടുക്കുന്നത് നിസാര കാര്യമാണോ? അങ്ങനെ ഒരു അഭിപ്രായം ഒരിക്കലും പാടില്ല. അങ്ങനെ ഒരു കമന്റ് വന്നപ്പോള്‍ പിന്നെ ഞാന്‍ അത് മൈന്‍ഡ് ചെയ്യാതെയായി. ഇപ്പോഴും പറയുന്നു, പുരസ്‌കാരം കിട്ടിയാല്‍ സന്തോഷം.”

”കിട്ടാത്തതിനെ കുറിച്ച് ഒരു വിഷമവും ഇല്ല. കാരണം ഇന്ന് നിങ്ങളുടെ മുന്നില്‍ ഇരിക്കുന്ന എനിക്ക് കിട്ടിയ ഈ ജീവിതം ബോണസ് ആണ്. ഇതൊന്നും ഞാന്‍ ആഗ്രഹിച്ചു വന്നതല്ല. എല്ലാം കൊണ്ടും സന്തോഷമേ ഉള്ളൂ, ഒരു പരാതിയും ഇല്ല” എന്നാണ് ഉര്‍വശി പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം