എന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും മാനസികമായി ഭാരമുണ്ടാക്കിയ സിനിമയാണ് ഉള്ളൊഴുക്ക്: ഉർവശി

‘കറി ആന്റ് സയനൈഡ്’ എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഉള്ളൊഴുക്ക്’. പാർവതി തിരുവോത്ത്, ഉർവശി, പ്രശാന്ത് മുരളി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ രണ്ട് പേർ ഒന്നിക്കുന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കിക്കാണുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഉർവശി. തന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും മാനസികമായി ഭാരമുണ്ടാക്കിയ സിനിമയാണ് ഉള്ളൊഴുക്ക് എന്നാണ് ഉർവശി പറയുന്നത്.

“എന്റെ ജീവിതത്തിൽ കുറെ സിനിമ ചെയ്തിട്ടുള്ളതിൽ ഏറ്റവും മാനസികമായി ഭാരമുണ്ടാക്കിയ സിനിമയാണ് ഉള്ളൊഴുക്ക്. പണ്ട് അത്രയും മെച്യുരിറ്റി ഇല്ലാത്ത സമയത്ത് . സംവിധായകൻ ഒരു സീൻ പറഞ്ഞു തരുന്നു അത് ചെയ്ത് കഴിഞ്ഞ് നമ്മൾ അത് മനസ്സിൽ നിന്ന് വിടും. ഇതിൽ ഒരു ഷോട്ട് മറ്റൊരു ഷോട്ടിനെ പ്രസവിച്ചാണ് പോകുന്നത്.

എൻ്റെ ഒരു ചെറിയ എക്സ്പ്രസിഷനിൽ നിന്ന് പാർവതിയുടെ ഒരു റിയാക്ഷൻ ഷോട്ട് ഉണ്ടാകുകയാണ്. പാർവതി റിയാക്ട് ചെയ്തതിൽ നിന്ന് വീണ്ടും അവിടെ ഒരു ഷോട്ട് കൂടി സംഭവിക്കുകയാണ്. അതുകൊണ്ട് എന്ത് സംഭവിക്കുമെന്ന് പ്രെഡിക്റ്റ് ചെയ്യാൻ പറ്റാത്ത ഇമോഷനുകളാണ് അത്.” എന്നാണ് ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ഉർവശി പറഞ്ഞത്.

കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാൻ നിർബന്ധിതരായ ഒരു കുടുംബത്തിൻ്റെ കഥയാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ക്രിസ്റ്റോ ടോമി  പറയുന്നത്.

എന്നാൽ വെള്ളം കുറയാൻ വേണ്ടി അവർ കാത്തിരിക്കുമ്പോൾ കുടുംബത്തിൻ്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന പല രഹസ്യങ്ങളും നുണകളും പുറത്തുവരുന്നു. കള്ളങ്ങളും അതിനോടനുബന്ധിച്ച് നടക്കുന്ന മറ്റ് പ്രവൃത്തികളും കുടുംബങ്ങളിലും മനുഷ്യർ തമ്മിലുള്ള  ബന്ധങ്ങളിലും എങ്ങനെയാണ് വിള്ളലുകൾ ഉണ്ടാക്കുന്നതെന്നുമാണ് ചിത്രത്തിന്റെ പ്രമേയം.

2018-ൽ സിനിസ്ഥാൻ വെബ് പോർട്ടൽ മികച്ച തിരക്കഥകൾ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തിരക്കഥയായിരുന്നു ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്. ലാപത ലേഡീസ് ആയിരുന്നു രണ്ടാം സ്ഥാനം കിട്ടിയ തിരക്കഥ.

‘രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും’ എന്നായിരുന്നു ചിത്രത്തിന്റെ പ്രൊമോഷണൽ ടാഗ് ലൈൻ. ഒരിടവേളയ്ക്ക് ശേഷം പാർവതി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ജൂണ്‍ 21നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംവിധാനത്തിലും തിരക്കഥാ രചനയിലും, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വീഡിയോഗ്രഫിയിലും പഠനം പൂർത്തിയാക്കിയ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘കന്യക’ എന്ന ഹൃസ്വചിത്രം 2014-ലെ  61-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ഹൃസ്വചിത്രം കൂടിയായിരുന്നു, കൂടാതെ 2016-ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ നോൺ- ഫീച്ചർ വിഭാഗത്തിൽ മികച്ച സംവിധാനത്തിനുള്ള ഗോൾഡൻ ലോട്ടസ് പുരസ്കാരം ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘കാമുകി’ എന്ന ഹ്രസ്വചിത്രത്തിനായിരുന്നു.

റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആർ എസ് വി പി  യുടെയും മക്ഗഫിന്‍ പിക്‌ചേഴ്‌സിന്റെയും ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭ്രമയുഗത്തിന്റെ സിനിമാറ്റോഗ്രഫർ ഷെഹനാദ് ജലാലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്.

Latest Stories

CSK VS RCB: തുടരും ഈ ചെന്നൈ തോൽവി, മഞ്ഞപ്പടയെ തീർത്ത് ആർസിബി പ്ലേ ഓഫിന് അരികെ; ധോണിക്ക് ട്രോളോട് ട്രോൾ

സച്ചിന്റെ ആ അതുല്യ റെക്കോഡ് തകർക്കാൻ കഴിയുക അവന് മാത്രം, ചെക്കനെ വെറുതെ... മൈക്കിൾ വോൺ പറയുന്നത് ഇങ്ങനെ

CSK VS RCB: ഒരു ഓവർ കൂടി തന്നിരുനെങ്കിൽ ആ റെക്കോഡ് ഞാൻ തൂക്കിയേനെ ധോണി അണ്ണാ, അത് തന്നിരുനെങ്കിൽ നീ സെഞ്ച്വറി അടിച്ചേനെ; നാണംകെട്ട് ഖലീൽ അഹമ്മദ്; അതിദയനീയം ഈ ചെന്നൈ

പാക് റേഞ്ചര്‍ ബിഎസ്എഫ് കസ്റ്റഡിയില്‍; പിടിയിലായത് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ

CSK VS RCB: ഞാന്‍ എന്താടാ നിന്റെ ചെണ്ടയോ, നിലത്ത് നിര്‍ത്തെടാ, ചെന്നൈ ബോളറുടെ ഓരോവറില്‍ 33 അടിച്ച് റൊമാരിയോ ഷെപ്പേര്‍ഡ്, തീപ്പൊരി ബാറ്റിങ്ങിന്‌ കയ്യടിച്ച് ആരാധകര്‍

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ ശ്രീലങ്കയിലെന്ന സന്ദേശം; വ്യാജമെന്ന് സ്ഥിരീകരിച്ച് ഇന്ത്യയും ശ്രീലങ്കയും

RCB VS CSK: 14 ബോളില്‍ 53, ഇത് താന്‍ടാ വെടിക്കെട്ട്, ചെന്നൈ ബോളര്‍മാരെ കണ്ടംവഴി ഓടിച്ച് റൊമാരിയോ ഷെപ്പേര്‍ഡ്, മിന്നല്‍ ബാറ്റിങ്ങില്‍ ആര്‍സിബിക്ക് കൂറ്റന്‍ സ്‌കോര്‍

'പിണറായി ദ ലജന്‍ഡ്'; 15 ലക്ഷം ചെലവഴിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്താന്‍ ഡോക്യുമെന്ററി; പിന്നില്‍ സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടന

RCB VS CSK: ചെന്നൈക്കെതിരെ ആ റെക്കോര്‍ഡ് ഇനി കോഹ്ലിക്ക് സ്വന്തം, ചിന്നസ്വാമിയില്‍ വീണ്ടും കിങ്ങിന്റെ വെടിക്കെട്ട്, പൊളിച്ചെന്ന് ആരാധകര്‍

RCB VS CSK: എടാ മോനെ ഞാന്‍ അതങ്ങ് തൂക്കി കേട്ടോ, യുവതാരത്തെ മറികടന്ന് വീണ്ടും കിങ് കോഹ്ലി, വെടിക്കെട്ട് ബാറ്റിങ്ങില്‍ അര്‍ധസെഞ്ച്വറി നേടി താരം