എന്തുവാ ജോലി ഇരുന്ന് എണ്ണിക്കോ.., അത് എന്നെ വിളിച്ച് പറയുകയും വേണം..; റിപ്പോര്‍ട്ടറെ ട്രോളി ഉര്‍വശി, വൈറലാകുന്നു

പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. നടിയുടെ ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി നല്‍കിയത്. എത്ര സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്, അത് എണ്ണിയിട്ടുണ്ടോ എന്നായിരുന്നു ഉര്‍വശിയോട് ചോദിച്ചത്. എണ്ണി നോക്ക് എന്നാണ് ഉര്‍വശിയുടെ മറുപടി. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

‘700 ഓളം സിനിമകള്‍ എന്നാണ് വിക്കിപീഡിയയില്‍ എഴുതിയിട്ടുള്ളത്, എത്ര സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്, എണ്ണം എത്രയാണ് എന്ന് അറിയാമോ?’ എന്നായിരുന്നു ഉര്‍വശിയോടുള്ള ചോദ്യം. ”എന്തുവാ ജോലി ഇരുന്ന് എണ്ണിക്കോ. ഇതൊന്നും ഞാന്‍ എണ്ണി എടുത്തതല്ല. ആരാണ്ടോ പറഞ്ഞ് തന്നതാണ്.”

”നിങ്ങള്‍ പിള്ളേര്‍ അല്ലേ, ഇരുന്ന് എണ്ണിയിട്ട് എന്നെ വിളിച്ച് പറയണം” എന്നാണ് ഉര്‍വശി റിപ്പോര്‍ട്ടറെ ട്രോളി പറഞ്ഞത്. ഇതിന് മറുപടിയായി, ‘ഫിലിമോഗ്രാഫി ഒന്നും കൊടുത്തിട്ടില്ല അതൊന്ന് അപ്‌ഡേറ്റ് ചെയ്യണം’ എന്നാണ് റിപ്പോര്‍ട്ടര്‍ പറഞ്ഞത്. ഇതോടെ ”എണ്ണിക്കഴിഞ്ഞ് എവിടെ വേണമെങ്കിലും എഴുതി അപ്‌ഡേറ്റ് ചെയ്‌തോ. ഞാന്‍ അനുമതി തന്നിരിക്കുന്നു” എന്നും ഉര്‍വശി മറുപടി നല്‍കുന്നുണ്ട്.

‘ഉള്ളൊഴുക്ക്’ സിനിമയുടെ പ്രസ് മീറ്റിലാണ് ഉര്‍വശി സംസാരിച്ചത്. ജൂണ്‍ 21ന് ആണ് ഉള്ളൊഴുക്ക് സിനിമ റിലീസ് ചെയ്തത്. ഉര്‍വശിയും പാര്‍വതി തിരുവോത്തും മത്സരിച്ച് അഭിനയിച്ച ചിത്രം മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ‘കറി ആന്‍ഡ് സയനൈഡ്’ എന്ന ഡോക്യുമെന്ററിക്ക് ശേഷം ക്രിസ്റ്റോ ടോമി ഒരുക്കിയ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്.

അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാന്‍ നിര്‍ബന്ധിതരായ ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

Latest Stories

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം