ദേ ..പോകുന്നു ഒടിയന്‍; അടിച്ചുമാറ്റുന്ന സിസിടിവി ദൃശ്യം പങ്കുവെച്ച് സംവിധായകന്‍

ഒടിയന്‍ ശില്‍പ്പം അടിച്ചുമാറ്റിയ ‘മോഷ്ടാവിന്റെ’ സിസിടിവി ദൃശ്യങ്ങള്‍ പങ്കുവെച്ച് സംവിധായകനായ വി.എ. ശ്രീകുമാര്‍. പാലക്കാടുള്ള ഓഫിസിനു മുന്നില്‍ വച്ചിരുന്ന രണ്ട് ഒടിയന്‍ ശില്‍പങ്ങളില്‍ ഒന്നിനെയാണ് ഒരു ആരാധകന്‍ നേരെ വീട്ടിലേക്ക് എടുത്തുകൊണ്ട് പോയത്. താന്‍ കട്ടതാണെന്ന് ശ്രീകുമാറിനോട് ഫോണിലൂടെ പറയുകയും ചെയ്തു. പ്രതിമ എടുത്തുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളടക്കം ശ്രീകുമാര്‍ പങ്കുവച്ചിട്ടുണ്ട്.


‘എല്ലാവര്‍ക്കും ഒരാകാംക്ഷ, ആ രസികന്‍ ആരാധകന്‍ ഒടിയനും കൊണ്ടു പോകുന്ന സീന്‍ കാണണമെന്ന്. സിസിടിവി ക്യാമറയില്‍ ആ ദൃശ്യങ്ങള്‍ കണ്ട് ഞങ്ങളെല്ലാം ചിരിച്ചു. ലാലേട്ടന്‍ ഫാനിന്റെ തമാശയും, എടുത്തു കൊണ്ടു പോയ കഷ്ടപ്പാടും, കൊണ്ടുപോയി എന്നു വിളിച്ചറിയിച്ച സത്യസന്ധതയും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു…ദേ പോകുന്നു ഒടിയന്‍.”-സിസിടിവി ദൃശ്യങ്ങളടങ്ങിയ വിഡിയോ പങ്കുവച്ച് ശ്രീകുമാര്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ശ്രീകുമാര്‍ സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചത്. ”’പാലക്കാട് ഓഫീസിനു മുന്നില്‍ ഒടിയന്മാര്‍ രണ്ടുണ്ട്. ഒടിയന്‍ സിനിമയുടെ പ്രചരണത്തിനുണ്ടാക്കിയ ലാലേട്ടന്റെ ശില്‍പങ്ങളില്‍ രണ്ടെണ്ണം. ഈ ഒടിയന്മാരെ കാണാനും സെല്‍ഫി എടുക്കാനുമെല്ലാം പലരും വരുന്നതാണ്.

കല്യാണ വീഡിയോകളും ഇവിടെ പതിവായി ചിത്രീകരിക്കാറുണ്ട്. ഒടിയന്‍ സന്ദര്‍ശകര്‍ വര്‍ദ്ധിച്ചപ്പോള്‍ ഞങ്ങള്‍ കുറച്ച് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ശില്‍പ്പം പ്രദര്‍ശിപ്പിച്ചാലോ എന്നൊക്കെ ആലോചിക്കുകയായിരുന്നു. അതിനിടയിലാണ് ഈ സംഭവം..കഴിഞ്ഞ ഞായര്‍ അവധി കഴിഞ്ഞു വന്നപ്പോഴുണ്ട്. അതില്‍ ഒരു ഒടിയനില്ല.-ശ്രീകുമാര്‍ കുറിച്ചു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്