'രാജാവിന്റെ മകന്‍ ലാലേട്ടന് എന്ത് ചെയ്തു, ഇത്തവണ ദുല്‍ഖറിന് കുറുപ്പ് അത് തന്നെ ചെയ്യും'; വി.എ ശ്രീകുമാര്‍

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിനെ കുറിച്ച് പ്രതികരണവുമായി സംവിധായകന്‍ വി എ ശ്രീകുമാര്‍. ദുല്‍ഖര്‍ ഗംഭീരമായ് പ്രകടനമാണ് കാഴ്ച്ചവെച്ചത്. രാജാവിന്റെ മകന്‍ മോഹന്‍ലാലിനെ എങ്ങനെ ഒരു സൂപ്പര്‍ സ്റ്റാര്‍ ആക്കിയോ അതുപോലെ കുറുപ്പ് ദുല്‍ഖറിനും ഗുണകരമാകും എന്ന് അദ്ദേഹം പറഞ്ഞു.

വി എ ശ്രീകുമാറിന്റെ വാക്കുകള്‍:

ഇന്നലെ രാത്രി സെക്കന്റ് ഷോയ്ക്ക് പാലക്കാട് ന്യൂ അരോമയില്‍ കുറുപ്പ് കണ്ടു. സംവിധാനത്തിലും സംഗീതത്തിലും പെര്‍ഫോമന്‍സിലുമെല്ലാം ഒരു ഇന്റര്‍നാഷണല്‍ ത്രില്ലറിന്റെ സ്വഭാവം പുലര്‍ത്താന്‍ കുറുപ്പിന് കഴിഞ്ഞു. കൊറോണക്കാലത്ത് ഒടിടി പ്‌ളാറ്റ്‌ഫോമിന്റെ സാധ്യതയില്‍ ലോകോത്തര സീരീസുകളുടെയും സിനിമകളുടെയും മേക്കിങ് സ്‌റ്റൈലും വാല്യൂസും അനുഭവിക്കാന്‍ നമുക്ക് അവസരവും സമയവും ലഭിച്ചു. കുറച്ചു മെനക്കട്ടാല്‍ നമ്മുടെ സിനിമയും ഇങ്ങനെ എടുക്കാമല്ലോ എന്ന് നാമോരോരുത്തരും മനസില്‍ പറഞ്ഞു.

കുറുപ്പത് സ്‌ക്രീനില്‍ കാണിച്ചു തന്നു.ദുല്‍ഖര്‍ അതിഗംഭീര പെര്‍ഫോമന്‍സാണ്. ആക്ടര്‍ എന്നതിലുപരി ഒരു സ്റ്റാറിലേയ്ക്കുള്ള ദുല്‍ഖറിന്റെ പരിണാമമാണ് കുറുപ്പ്.രാജാവിന്റെ മകന്‍ ലാലേട്ടന് എന്തു ചെയ്‌തോ, ദുല്‍ഖറിനത് ‘കുറുപ്പ്’ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സുഷിന്‍ ശ്യാമിന്റെ സംഗീതം ഗ്ലോബലാണ്. അത്യുജ്ജലമാണ് ഷൈന്‍ ടോം ചാക്കോ. വല്ലാതെ ഭയപ്പെടുത്തുന്ന വില്ലന്‍. ഷൈന്‍ നമ്മെ കൂടുതല്‍ അമ്പരപ്പിക്കും കഥാപാത്രങ്ങളിലൂടെയും നേട്ടങ്ങളിലൂടെയും!

ബംഗ്ലന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍ സത്യസന്ധമായ ഫീല്‍ സിനിമയ്ക്ക് നല്‍കുന്നു. സ്വഭാവികത സൃഷ്ടിക്കുന്ന സത്യസന്ധമായ നിറങ്ങള്‍. ആക്ച്വല്‍ ലൊക്കേഷനില്ല പലതും ഷൂട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥം എന്ന ഫീല്‍ കാഴ്ചയിലുടനീളം നല്‍കുന്നത് ബംഗ്ലന്റെ മിടുക്കാണ്. അടുത്ത സാബു സിറിളാണ് ബംഗ്ലന്‍!

Latest Stories

അഞ്ച് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ; മഹാരാഷ്ട്രയില്‍ ഒറ്റയ്ക്കുള്ള ഭൂരിപക്ഷത്തിനരികെ ബിജെപി; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും

നവീൻ ബാബുവിന്റെ മരണം; കേസ് ഡയറി സമർപ്പിക്കണമെന്ന് കോടതി, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ 9ന് വാദം

'കുറ്റപത്രത്തിൽ ഗൗതം അദാനിയുടെ പേരില്ല, കെെക്കൂലി ആരോപണം അടിസ്ഥാനരഹിതം'; വിശദീകരണവുമായി അദാനി ഗ്രൂപ്പ്

ഹേമ കമ്മിറ്റി റിപ്പോർട്ട്; നോഡൽ ഓഫീസറെ നിയമിക്കാൻ നിർദേശം നൽകി ഹൈക്കോടതി

ചാമ്പ്യന്‍സ് ട്രോഫി: ആതിഥേയത്വം സംബന്ധിച്ച് നിര്‍ണായക തീരുമാനം എടുക്കാന്‍ ഐസിസി

'തലയിൽ കൊമ്പൊന്നും ഇല്ലല്ലോ, പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ...';പ്രേംകുമാറിന്റെ പ്രസ്താവനക്കെതിരെ ധര്‍മജന്‍ ബോള്‍ഗാട്ടി

ഞാന്‍ ചോദിച്ച പണം അവര്‍ തന്നു, ഗാനം ഒഴിവാക്കിയതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല; 'മാര്‍ക്കോ' വിവാദത്തില്‍ പ്രതികരിച്ച് ഡബ്‌സി

"എന്റെ മകന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്, ഉടൻ തന്നെ തിരിച്ച് വരും"; നെയ്മറിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ

ബിജെപിയിലെ അസംതൃപ്തരെ സ്വാഗതം ചെയ്ത് സന്ദീപ് വാര്യർ; രാഷ്ട്രീയമായി അനാഥമാവില്ലെന്ന് കുറിപ്പ്

അഖില്‍ അക്കിനേനിക്ക് വീണ്ടും വിവാഹനിശ്ചയം; നാഗചൈതന്യയുടെ വിവാഹത്തിന് മുമ്പ് പുതിയ വിശേഷം