വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കല്‍ കൂടി കാണാനായി, ഈ യുദ്ധം വിനയന്‍ വിജയിച്ചു: വി.എ ശ്രീകുമാര്‍

‘പത്തൊമ്പതാം നൂറ്റാണ്ട്’ സിനിമയെയും വിനയനെയും പ്രശംസിച്ച് സംവിധായകന്‍ വി.എ ശ്രീകുമാര്‍. വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കല്‍കൂടി കാണാനായി, ഈ യുദ്ധം വിനയന്‍ വിജയിച്ചു എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. സിജു വിത്സന്റെ കഠിനാദ്ധ്വാനവും പ്രതിഭയും ഒന്നിപ്പിച്ചത് ഏറെ പ്രിയപ്പെട്ടതായി തോന്നിയെന്നും സംവിധായകന്‍ കുറിച്ചു.

വി.എ ശ്രീകുമാറിന്റെ കുറിപ്പ്:

ഒറ്റപ്പാലം ലാഡര്‍ തിയേറ്ററിലാണ് ‘പത്തൊന്‍പതാം നൂറ്റാണ്ട്’ കണ്ടത്. ചരിത്രം ഓര്‍മ്മിക്കപ്പെടാതെ പോകുന്നത് അവ ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. രണ്ടു നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള കാലത്തെ സത്യസന്ധമായി പുനരാവിഷ്‌ക്കരിക്കുന്നത് വലിയ വെല്ലുവിളിയാണ്. ചരിത്രരേഖകള്‍ വളരെ കുറവായതിനാല്‍ തിരക്കഥ എഴുതിയ സംവിധായകന്‍ വിനയന്‍ ഭാവനയെ നീതിപൂര്‍വ്വം വിനിയോഗിച്ചിട്ടുണ്ട്.

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന പോരാളി എക്കാലത്തും ആവേശമാണ്. ജാതി- പുരുഷ മേലാളത്തം കൊണ്ടാടിയ ദുരാചാരങ്ങളെ ചിത്രം തുറന്നു കാണിക്കുന്നു.സ്ത്രീ മുന്നേറ്റങ്ങളിലെ ലോകോത്തര പ്രതീകമാണ് മുലക്കരത്തിന് എതിരെ രക്തസാക്ഷിയായ നങ്ങേലി. ആ ചരിത്രത്തിന്റെ ദൃശ്യാവിഷ്‌ക്കാരത്തിന് നടുക്കത്തോടെ മാത്രമേ സാക്ഷ്യം വഹിക്കാനാകു.

വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കല്‍കൂടി കാണാനായതില്‍ സന്തോഷം. ധീരമായി ഈ ചരിത്ര ദൗത്യം ഏറ്റെടുത്ത നിര്‍മ്മാതാവ് ഗോകുലം ഗോപാലന് അഭിനന്ദനം. നായകന്‍ സിജു വിത്സന്‍ കഠിനാദ്ധ്വാനവും പ്രതിഭയും ഒന്നിപ്പിച്ചത് ഏറെ പ്രിയപ്പെട്ടതായി. പിന്നെ ഷാജിയുടെ ക്യാമറയടക്കമുള്ള അണിയറയിലെ ദൃശ്യ സന്നാഹം നല്‍കിയ അനുഭവം മറക്കാനാകില്ല- ഈ യുദ്ധം ടീം വിനയന്‍ ജയിച്ചു

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ