പതുക്കെയാണ് അയാളുടെ സ്വഭാവം മാറിയത്, അയാള്‍ പോയതോടെ സ്വസ്ഥതയും സ്വാതന്ത്ര്യവും കിട്ടി: വൈക്കം വിജയലക്ഷ്മി

വിവാഹ ജീവിതത്തില്‍ താന്‍ നേരിട്ട പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ഗായിക വൈക്കം വിജയ ലക്ഷ്മി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹ ജീവിതത്തില്‍ നിന്നും പിന്‍മാറിയ ശേഷമാണ് സന്തോഷം അനുഭവിക്കുന്നതെന്ന് വൈക്കം വിജയലക്ഷ്മി പറയുന്നു .

‘ദാമ്പത്യ ജീവിതം ആദ്യമൊക്കെ നല്ലതായിരുന്നു. പിന്നെ അയാളുടെ സ്വഭാവമൊക്കെ മാറി. പിന്നെ ആവശ്യമില്ലാത്ത നിയന്ത്രണങ്ങളായി. അത് പാടില്ല… ഇത് പാടില്ല എന്നൊക്കെ പറയാന്‍ തുടങ്ങി. ഞാന്‍ ഇപ്പോഴാണ് ഹാപ്പിയായത്. ഒരു ലൈഫ് വേണം അത് വരുമ്പോള്‍ വരട്ടെ. ഇപ്പോള്‍ സ്വസ്ഥതയും സ്വാതന്ത്ര്യവുമുണ്ട്.’

‘ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവും എപ്പോഴും കേട്ട് എന്റെ മനസിന് തന്നെ എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റിയിരുന്നില്ല. എന്തു കൊണ്ടും സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് സംഗീതമാണ്.

അങ്ങനെ മനസിലാക്കി ആ തീരുമാനം എടുക്കുകയായിരുന്നു. ആരും പ്രേരിപ്പിച്ചിട്ടല്ല. അച്ഛനും അമ്മയ്ക്കുമൊപ്പം സംഗീതവുമായി മുന്നേറിക്കോളൂ…. താനൊരു തടസമാവില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു.മെഹ്ഫില്‍, മോമോ ഇന്‍ ദുബായ്, പാപ്പച്ചന്‍ ഒളിവിലാണ് എന്നിവയാണ് ഞാന്‍ പാടിയ പുതിയ പാട്ടുകളുള്ള സിനിമകള്‍’- വൈക്കം വിജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം