വിവാഹമോചനം നേടിയ ശേഷം ഞാന്‍ സൂപ്പര്‍ ഹാപ്പിയാണ്: വൈക്കം വിജയലക്ഷ്മി

മലയാളികൾക്ക് പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. വളരെ വ്യത്യസ്തമായ തന്റെ ശബ്ദം കൊണ്ട് മലയാള സംഗീത ലോകത്തും സിനിമാ പിന്നണി ഗാനരംഗത്തും വൈക്കം വിജയലക്ഷ്മിക്ക് തന്റേതായ സ്ഥാനമുണ്ടാക്കിയെടുക്കാൻ സാധിച്ചിരുന്നു.

നേരത്തെ അനൂപ് എന്ന ഒരാളെ വിവാഹം കഴിക്കുകയും പിന്നീട് ബന്ധം വേർപ്പെടുത്തുകയും ചെയ്തിരുന്നു വിജയലക്ഷ്മി. അയാൾ ഒരിക്കലും തന്റെ കലയെ പിന്തുണയ്ക്കാത്ത വ്യക്തിയായിരുന്നുവെന്നാണ് വൈക്കം വിജയലക്ഷ്മി പറയുന്നത്. എന്നാൽ പണം മോഹിക്കാതെ സ്നേഹത്തോടെ ആരെങ്കിലും വന്നാൽ വിവാഹത്തിന് തയ്യാറാണെന്നാണ് വിജയലക്ഷ്മി പറയുന്നത്.

“ആദ്യബന്ധം കനത്ത പരാജയമായിരുന്നു. എന്റെ കലയെ പിന്തുണയ്ക്കാത്ത ഒരാളായിരുന്നു പങ്കാളി. ഭര്‍ത്താവ് എന്നു പറയുന്നതൊക്കെ ജീവിതത്തിന്റെ പകുതിയില്‍ മാത്രം കടന്നു വരുന്നതല്ലേ? പക്ഷേ കല എന്നുള്ളത് ജനിക്കുമ്പോള്‍ മുതല്‍ കൂടെയുള്ളതാണ്.

അത് മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലല്ലോ? എന്നാണ് വിജയലക്ഷ്മി ചോദിക്കുന്നത്. വിവാഹമോചനം നേടിയ ശേഷം ഞാന്‍ സൂപ്പര്‍ ഹാപ്പിയാണ്. പുനര്‍വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. പണം മോഹിക്കാതെ സ്‌നേഹത്തോടെ ആരെങ്കിലും വന്നാല്‍ വിവാഹം കഴിക്കും.” എന്നാണ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വൈക്കം വിജയലക്ഷ്മി പറഞ്ഞത്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം