Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

‘രാഷ്ട്രീയത്തില്‍നിന്നും സിനിമയില്‍നിന്നും നിരവധി അവസരങ്ങള്‍’; വാണി വിശ്വനാഥ് തിരിച്ചു വരുന്നു

, 6:46 pm

മലയാള സിനിമയില്‍ ആക്ഷന്‍ വേഷങ്ങളില്‍ തിളങ്ങിയ നടിയായിരുന്നു വാണി വിശ്വനാഥ്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിക്കുന്നതില്‍ വാണിയുടെ വൈഭവം പ്രശംസനീയമായിരുന്നു. സിനിമയില്‍ തിളങ്ങി നിന്ന സമയത്താണ് നടന്‍ ബാബുരാജിനെ വിവാഹം ചെയ്യുന്നതും സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുന്നതും. ഇപ്പോള്‍ സിനിമാ ലോകത്തേക്ക് തിരിച്ചു വരവിന് ഒരുങ്ങുകയാണ് വാണി. ബാബുരാജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘സിനിമയാണല്ലോ എല്ലാം, വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തിയതാണ് വാണി. വാണിക്ക് രാഷ്ട്രീയത്തില്‍നിന്നും സിനിമയില്‍നിന്നും നിരവധി അവസരങ്ങള്‍ വരുന്നുണ്ട്. പത്താം ക്ലാസിലാണ് മകള്‍. അതിന്റെ തിരക്കുകള്‍ ഉള്ളതു കൊണ്ടാണ് ഇപ്പോള്‍ വരാത്തത്. സിനിമയിലേക്ക് എന്തായാലും വാണി തിരിച്ചു വരും’ ബാബുരാജ് പറഞ്ഞു. മാതൃഭുമിയുമായുള്ള അഭിമുഖത്തിലാണ് ബാബുരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ല വാണി. അതുകൊണ്ടു തന്നെയാണ് പെട്ടെന്നൊരു തിരിച്ചു വരവിന് ഒരുങ്ങാതിരുന്നത്. മലയാളം, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലെല്ലാം തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുള്ള വാണി മലയാളത്തില്‍ അമ്പത്തിരണ്ടോളം സിനിമകള്‍ ചെയ്തിട്ടുണ്ട്.

Advertisement