ആണ്‍കുട്ടികള്‍ സെല്‍ഫിഷ് ആണ്, അമ്മയുടെ മറ്റൊരു ബന്ധത്തിന് അവര്‍ സമ്മതിക്കില്ല; വിവാഹമോചനങ്ങളെ കുറിച്ച് വനിത വിജയകുമാര്‍

നടിയും ബിഗ് ബോസ് താരവുമായ വനിത വിജയകുമാറിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് മൂന്ന് വിവാഹമോചനങ്ങളാണ്. 2000 ല്‍ നടന്‍ ആകാശുമായിട്ടായിരുന്നു വനിതയുടെ ആദ്യ വിവാഹം.

2007 ല്‍ ആനന്ദ് രാജ് എന്ന ബിസിനസ്‌കാരനെ വിവാഹം ചെയ്‌തെങ്കിലും ഈ ബന്ധവും വേര്‍പിരിഞ്ഞു. പിന്നീട് പീറ്റര്‍ പോളിനെ വിവാഹം കഴിച്ചെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ ഇതും വേര്‍പിരിഞ്ഞു. ആദ്യ രണ്ട് വിവാഹത്തില്‍ വനിതയ്ക്ക് മൂന്ന് മക്കളുമുണ്ട്.

ശ്രീഹരി, ജോവിക, ജയനിത എന്നിവരാണ് വനിതയുടെ മക്കള്‍. മകന്‍ ശ്രീഹരി അമ്മയില്‍ നിന്ന് അകന്നാണ് കഴിയുന്നത്. ഇപ്പോഴിതാ തന്റെ വിവാഹ മോചനങ്ങളെ പറ്റി സംസാരിച്ചിരിക്കുകയാണ് വനിത.

ലിവ് ഇന്‍ റിലേഷന്‍ഷിപ്പും കല്യാണവും ഒരു പോലെ അല്ലെന്ന് വനിത വിജയകുമാര്‍ വ്യക്തമാക്കി. ‘ആണ്‍കുട്ടികളുണ്ടെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും മറ്റൊരു ബന്ധത്തിലേക്ക് പോവാന്‍ പറ്റില്ല. ഒരു ആണ്‍കുട്ടിയും അത് സമ്മതിക്കില്ല. ആണ്‍കുട്ടികള്‍ സെല്‍ഫിഷ് ആണ്. എന്റെ മകന്‍ സെല്‍ഫിഷ് ആണ്. കാരണം ആണ്‍കുട്ടികള്‍ അവരുടെ അമ്മയെ വളരെയധികം ഇഷ്ടപ്പെടുന്നു. അവരുടെ ലോകമേ അമ്മയായിരിക്കും’ വനിത കൂട്ടിച്ചേര്‍ത്തു.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി