ആ നടി എന്നെ ദ്രോഹിക്കുന്നു, സ്ത്രീകള്‍ക്ക് പീഡനങ്ങള്‍ നേരിടേണ്ടി വരുന്നത് മറ്റൊരു സ്ത്രീയില്‍ നിന്ന് തന്നെയാണ്: ടെലിവിഷന്‍ ഷോയില്‍ നിന്ന് പിന്മാറുന്നതായി വനിത

പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയായ നടി വനിത വിജയകുമാര്‍ പുറത്തുവിട്ട കുറിപ്പാണ് ചര്‍ച്ചയാകുന്നത്. നിലവില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന വിജയ് ടിവിയുടെ ടെലിവിഷന്‍ ഷോയില്‍ നിന്നും പിന്മാറുന്നുവെന്നാണ് വനിത അറിയിച്ചിരിക്കുന്നത്.

ബിഗ് ബോസ് ജോഡികള്‍ എന്ന ടെലിവിഷന്‍ ഷോയില്‍ നിന്നുമാണ് താരം പിന്മാറിയിരിക്കുന്നത്. വിജയ് ടിവിയ്ക്ക് അയച്ച ഒരു കത്തിന് ഒപ്പമാണ് വനിതയുടെ ട്വീറ്റ്. തന്റെ പിന്മാറ്റത്തിന് കാരണം ഒരു മുതിര്‍ന്ന നടിയാണെന്നും വനിത ആരോപിയ്ക്കുന്നു.

“ബിഗ് ബോസ് 3, കുക്ക് വിത്ത് കോമാളി, കലക്ക പോവത് യാര്‍ സീസണ്‍ 9 തുടങ്ങിയ ഷോകളിലൂടെ കരിയറില്‍ വലിയൊരു പങ്ക് വിജയ് ടിവിയ്ക്ക് ഉണ്ട്. അതിന് നന്ദി. നല്ല അവസരങ്ങളും അനുഭവവും നല്‍കിയ വിജയ് ടിവി എനിക്ക് നല്‍കി. എന്നാല്‍ ഏതൊരു സ്ഥാനത്ത് നിന്നായാലും തനിക്ക് നേരെയുള്ള പീഡനങ്ങള്‍ സഹിക്കാന്‍ കഴിയില്ല.

ഈഗോ കാരണം തന്റെ വളര്‍ച്ചയില്‍ അസൂയയുള്ളവര്‍ പീഡിപ്പിയ്ക്കുന്നു. ജോലി സ്ഥലത്ത് പുരുഷന്മാര്‍ മാത്രമല്ല, പലപ്പോഴും സ്ത്രീകള്‍ക്ക് പീഡനങ്ങള്‍ നേരിടേണ്ടി വരുന്നത് മറ്റൊരു സ്ത്രീയില്‍ നിന്ന് തന്നെയാണ്. വൃത്തികെട്ട സ്വഭാവവും അസൂയയുമുള്ളവര്‍ എന്ന തകര്‍ക്കാന്‍ ശ്രമിയ്ക്കുന്നു” വനിത പറയുന്നു.

സീസണ്‍ നാല് വരെയുള്ള ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ജോഡിയായി പങ്കെടുക്കുന്ന ഡാന്‍സ് ഷോ ആണ് ബിഗ് ബോസ് ജോഡികള്‍. വനിതയുടെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങള്‍ ലഭിയ്ക്കുന്നതിനിടെയാണ് പിന്മാറ്റം.

Latest Stories

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി