എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആയിരുന്നു നടന്‍ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നത്. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കോളായ് സച്ച്‌ദേവ് ആണ് വരലക്ഷ്മിയുടെ ഭാവിവരന്‍. വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ നിക്കോളായിയുടെ ആദ്യ വിവാഹത്തെ കുറിച്ചുള്ള വിമര്‍ശനങ്ങളും എത്തിയിരുന്നു.

ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വരലക്ഷ്മി ഇപ്പോള്‍. ”എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു. അദ്ദേഹം സന്തോഷവാനായിരിക്കുന്നിടത്തോളം അതില്‍ തെറ്റൊന്നുമില്ല. നിക്കിനെ കുറിച്ച് ആളുകള്‍ എങ്ങനെ സംസാരിക്കുന്നുവെന്ന് ഞാന്‍ കണ്ടു. അവന്‍ എന്റെ കണ്ണില്‍ സുന്ദരനാണ്.”

”ഞങ്ങളുടെ ബന്ധത്തെ കുറിച്ച് മോശമായ അഭിപ്രായം പറയുന്നവരെ ഞാന്‍ കാര്യമാക്കുന്നില്ല. ഞാന്‍ എന്തിന് അതിനൊക്കെ ഉത്തരം പറയണം? അങ്ങനെ ചെയ്യുന്നത് തുടക്കം മുതലേ ഞാന്‍ ഒഴിവാക്കിയിരുന്നു. നിക്കിന്റെ മാതാപിതാക്കള്‍ ഒരു ആര്‍ട്ട് ഗാലറി നടത്തുകയാണ്.”

”അവനും മകളും പവര്‍ലിഫ്റ്റിങില്‍ സ്വര്‍ണ മെഡല്‍ ജേതാക്കളാണ്. ഞാന്‍ അവന്റെ ഭാര്യയുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. നല്ല വ്യക്തിത്വമുള്ളൊരാണ്” എന്നാണ് വരലക്ഷ്മി പറയുന്നത്. കഴിഞ്ഞ 14 വര്‍ഷമായി വരലക്ഷ്മിയും നിക്കോളായിയും പരിചയത്തിലായിട്ട്. അടുത്തിടെയാണ് ആ ബന്ധം പ്രണയത്തിലേക്ക് മാറിയത്.

അതേസമയം, ധനുഷ് സംവിധാനം ചെയ്ത് നായകനായി അഭിനയിക്കുന്ന രായന്‍ ആണ് വരലക്ഷ്മിയുടെതായി ഇനി റിലീസിന് ചെയ്യാനിരിക്കുന്ന ചിത്രം. മലയാളത്തില്‍ കളേഴ്‌സ്, തെലുങ്ക് ചിത്രം ശബരി എന്നിവയും നടിയുടെതായി ഒരുങ്ങുന്നുണ്ട്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ