രാധിക മാം എന്റെ അമ്മയാണെന്ന് പലരും കരുതുന്നു, അവരെ ഞാൻ വെറുക്കുന്നില്ല: വരലക്ഷ്മി ശരത്കുമാർ

ശരത്കുമാറിന്റെ മകൾ വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. നിക്കോളായ് സച്ച്ദേവിനെയാണ് വരലക്ഷ്മി വിവാഹം കഴിച്ചിരിക്കുന്നത്. വരലക്ഷ്മി തന്നെ രണ്ടാനമ്മയായ രാധിക ശരത്കുമാറിനെ കുറിച്ച് മുൻപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്.

എല്ലാവർക്കും ഒരമ്മയേ ഉണ്ടാവൂ എന്നാണ് വരലക്ഷ്മി പറയുന്നത്. രാധിക മാം തന്റെ അമ്മയാണെന്ന് പലരും കരുതുന്നുവെന്നും, അവരെ താൻ വെറുക്കുന്നുവെന്ന് പലരും കരുതുന്നുണ്ടെന്നും വരലക്ഷ്മി പറയുന്നു.

“രാധിക മാം എന്റെ അമ്മയാണെന്ന് പലരും കരുതുന്നു. അവർ എന്റെ അമ്മയല്ല. അച്ഛന്റെ രണ്ടാം ഭാര്യയാണ്. അവരുടെ കാര്യങ്ങളിൽ സന്തോഷമുണ്ട്. രാധികയെ ഞാൻ വെറുക്കുന്നു എന്നല്ല. ഞങ്ങൾ തമ്മിൽ നല്ല അടുപ്പമുണ്ട്. എന്താണ് അവരെ ആന്റിയെന്ന് വിളിക്കുന്നതെന്ന് പലരും ചോദിക്കും. കാരണം അവർ എന്റെ അമ്മയല്ല. എല്ലാവർക്കും ഒരു അമ്മയേ ഉണ്ടാവൂ. രാധിക ആന്റിയാണ്. രണ്ട് പേരെയും ബഹുമാനിക്കുന്നു. അത് പോലെയാണ് റയാനും. അവളുടെ അച്ഛൻ വേറെയാണ്.

പക്ഷെ അവളുടെ അമ്മ എന്റെ അച്ഛനെ വിവാഹം ചെയ്തു. അദ്ദേഹം അവൾക്ക് വളരെ നല്ല അച്ഛനാണ്. വിവാഹം നടത്തിയതെല്ലാം അച്ഛനാണ്. ആളുകൾ പറയുന്നതെന്നും താൻ കാര്യമാക്കുന്നില്ലെന്നും വരലക്ഷ്മി അന്ന് വ്യക്തമാക്കി. രാധികയുടെ മൂന്നാം വിവാഹമായിരുന്നു ശരത്കുമാറുമായി. മുൻ‌ വിവാഹ ബന്ധത്തിൽ നടിക്ക് റയാൻ ഹാർഡി എന്ന മകളുമുണ്ട്. റയാൻ ഇന്ന് കുടുംബ ജീവിതം നയിക്കുകയാണ്.” വരലക്ഷ്മി പറയുന്നു.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ