സിനിമാമേഖലയിലെ എത്ര വലിയ താരത്തിന്റെ മകളായാലും അവസരം ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുമെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശരത് കുമാറിന്റെ മകള്‍ ചലച്ചിത്രതാരം വര ലക്ഷ്മി. അച്ഛനെ പോലെ തന്നെ സിനിമയില്‍ സജീവമായ വരലക്ഷ്മിയുടെ വെളിപ്പെടുത്തല്‍ തമിഴ് സിനിമാ രംഗത്തെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.
പലരും തങ്ങള്‍ക്കൊപ്പം കിടക്ക പങ്കിട്ടാല്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് തന്നെ സമീപിച്ചിട്ടുണ്ടെന്നും വരലക്ഷ്മി പറഞ്ഞു. വരലക്ഷ്മിയുടെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിക്കിടെ സംസാരിക്കവെയായിരുന്നു താരത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.
സിനിമയില്‍ അവസരം ലഭിക്കാന്‍ പലരുടെയും കൂടെ കിടക്കേണ്ട അവസ്ഥയിലാണ് നടിമാരെന്നും താരം പറയുന്നു. ഒരു പരിഗണനയെന്നും ഇക്കാര്യത്തില്‍ ലഭിക്കില്ല. അവസരം വേണമെങ്കില്‍ കൂടെ കിടക്കാന്‍ തയ്യാറാവണം. കൂടെ കിടക്കാന്‍ തയ്യാറാവാത്തത് കൊണ്ടുതന്നെ നിരവധി സിനിമകള്‍ തനിക്ക് നഷ്ടമായിട്ടുണ്ട്.
നിര്‍മ്മാതാവ്, സംവിധായകന്‍, നടന്‍ എന്നിവരുമായി കിടക്ക പങ്കിട്ടാല്‍ സിനിമയില്‍ നല്ല വേഷങ്ങളും അവസരങ്ങളും ലഭിക്കും. ഇത്തരം നിരവധി ഓഫറുകളാണ് എന്നെ തേടിയെത്തിയിട്ടുള്ളത്. അവര്‍ വെളിപ്പെടുത്തി.