വിശാലുമായി വരലക്ഷ്മി പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകൾ ഒരു കാലത്ത് തമിഴ്സിനിമയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു
ഇപ്പോഴിതാ താന്‍ വിവാഹിതയാകുന്നുവെന്ന വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി വരലക്ഷ്മി ശരത്കുമാര്‍. ഒരു ക്രിക്കറ്റ് താരവുമായി നടി പ്രണയത്തിലാണെന്നും ലോക്ഡൗണിന് ശേഷം വിവാഹിതയാകും എന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചിരുന്നത്.
എന്നാൽ താനിപ്പോൾ വിവാഹം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വരലക്ഷ്മി. യാതൊരു ജോലിയും ഇല്ലാത്തവരാണ് വ്യാജ വാർത്തകൾ എഴുതിയുണ്ടാക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.