നടിയും അവതാകയുമായ ആര്യയെ കുറിച്ച് നടി വീണ നായര്‍. ആര്യയോട് കൂട്ടു കൂടരത് എന്നാണ് തന്നോട് പലരും പറഞ്ഞിരുന്നത് എന്നാണ് വീണ പറയുന്നത്. ആര്യയാണോ അടുത്ത സുഹൃത്ത് എന്ന ചോദ്യത്തിനാണ് വീണ മറുപടി നല്‍കിയിരിക്കുന്നത്. ആര്യ അന്നും ഇന്നും എന്നും തന്റെ നല്ല സുഹൃത്താണെന്ന് വീണ സ്റ്റാര്‍ ആന്ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
“”വര്‍ഷങ്ങളായിട്ടുള്ള പരിചയമുണ്ട് ഞാനും ആര്യയും തമ്മില്‍. ആര്യയോട് കൂട്ടു കൂടരതുതെന്നൊക്കെ പലരും പറഞ്ഞിരുന്നു. പക്ഷെ, ആര്യ അന്നും ഇന്നും എന്നും എന്റെ നല്ല കൂട്ടുകാരിയാണ്”” എന്നാണ് വീണയുടെ വാക്കുകള്‍. ഫുക്രുവിനോടുള്ള സൗഹൃദത്തെ കുറിച്ചും താരം വ്യക്തമാക്കുന്നുണ്ട്. ബിഗ് ബോസിലൂടെ കിട്ടിയ സുഹൃത്താണ് ഫുക്രു.
അവന്‍ ദുബായില്‍ തന്റെ വീട്ടിലുണ്ട്. എന്താവശ്യത്തിനും ഓടി വരും. അവന്‍ പൊളിയാണ് എന്നിങ്ങനെയാണ് വീണ പറയുന്നത്. അതേസമയം, ബിഗ് ബോസില്‍ വന്നതിനു ശേഷം സാമ്പത്തികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകളൊക്കെ മാറി എന്നാണ് പറയുന്നത്. മുമ്പ് ഓരോരോ പ്രശ്നങ്ങളില്‍ മനസ് തൂങ്ങിക്കിടക്കും ഇപ്പോള്‍ ലക്ഷ്യങ്ങളുണ്ട്.
എന്ത് പ്രശ്നം വന്നാലും എങ്ങനെ നേരിടണമെന്ന് ബിഗ് ബോസിലൂടെ പഠിച്ചു മുമ്പ് സുഹൃത്തുക്കള്‍ പോലും എന്തെങ്കിലും പറഞ്ഞാല്‍ സങ്കടപ്പെടുമായിരുന്നു. ആ ദുശ്ശീലം മാറി. ഷോയിലെത്തിയശേഷം പലര്‍ക്കും എന്നോട് ഇഷ്ടം കുറഞ്ഞിട്ടുണ്ടെന്നും എന്നാണ് താരം പറഞ്ഞിരുന്നു.