നടി വീണ നായര്‍ വിവാഹമോചിതയായി എന്ന തരത്തിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍മീഡിയയില്‍ പരന്നത്. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു വീണ ഇതേക്കുറിച്ച് പ്രതികരിച്ചത്.
പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്. കലോത്സവത്തില്‍ വെച്ച് കണ്ടിരുന്നു. അതിന് ശേഷം ഫേസ്ബുക്കിലൂടെ വീണ്ടും കണ്ടുമുട്ടി. നല്ല സുഹൃത്തുക്കളായി മാറി. കണ്ട ഉടനെ തന്നെ ഇഷ്ടം പറയുന്നു, കല്യാണം കഴിക്കാമെങ്കില്‍ നമുക്ക് പ്രണയിക്കാമെന്ന് പറയുന്നു. വീട്ടില്‍ പറഞ്ഞപ്പോള്‍ വീട്ടുകാരും സമ്മതിച്ചു. അളിയാ അളിയാ കമ്പനിയാണ്, ഇപ്പോഴും അങ്ങനെയാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന് വീണ പറയുന്നു.
വീണ നായര്‍ വിവാഹമോചിതയായി എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഓണ്‍ലൈനിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ശരിക്കും നിങ്ങള്‍ വിവാഹമോചിതരായോ എന്ന് ചോദിച്ചപ്പോള്‍ ഡിവോഴ്സായിട്ടില്ലെന്നായിരുന്നു വീണ പറഞ്ഞത്.
എല്ലാ വീട്ടിലുമുണ്ടാവില്ലേ ചെറിയ ചെറിയ പ്രശ്നങ്ങള്‍. അതേയുള്ളൂ. സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്ന കാര്യങ്ങള്‍ ചോദിക്കാനായി ഒത്തിരി കോളുകള്‍ വരുന്നുണ്ട്. അതൊന്നും എടുക്കാറില്ല. ഇവരോട് എനിക്കോ പുള്ളിക്കോ ഒന്നും പറയാനില്ല. സോഷ്യല്‍മീഡിയയക്കാരോട് എനിക്കൊന്നും പറയാനില്ല. ഒരു വീഡിയോയോ പോസ്റ്റിട്ടാലോ വളച്ചൊടിക്കുകയാണ്.