അയാള്‍ ഒരുപാട് തവണ വിളിച്ച് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ ഞാന്‍ മുന്നോട്ടു പോവുകയാണ്: വീണ നായര്‍

തനിക്ക് എതിരെ നടന്ന സൈബര്‍ ആക്രമണങ്ങള്‍ കണ്ടപ്പോള്‍ നിരാശ തോന്നിയെന്ന് നടി വീണ നായര്‍. ബിഗ് ബോസ് 2വിലെ മത്സാര്‍ത്ഥിയായിരുന്ന വീണയ്ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ആദ്യം ഇനി എങ്ങനെ പുറത്തിറങ്ങും എന്നുവരെ ആലോചിച്ചിരുന്നു, പിന്നെ “നെവര്‍ മൈന്‍ഡ്” എന്ന ആറ്റിറ്റിയൂഡിലേക്ക് എത്തിയെന്നും വീണ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

“”ബിഗ് ബോസ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് എനിക്കെതിരെയുള്ള ആക്രമണം കാണുന്നത്. അപ്പോള്‍ നിരാശ തോന്നി. ദൈവമേ എങ്ങനെ പുറത്തിറങ്ങും എന്ന് വരെ ആലോചിച്ചിട്ടുണ്ട്. പക്ഷെ, ഈ ആക്രമണങ്ങള്‍ കുറേ കണ്ടും കേട്ടും വായിച്ചും കഴിഞ്ഞപ്പോള്‍ “നെവര്‍ മൈന്‍ഡ്” എന്ന ആറ്റിറ്റിയൂഡില്‍ എത്തി. എന്നെ ചീത്ത വിളിച്ചവര്‍ക്കെല്ലാം നന്ദി. എന്തും നേരിടാന്‍ അവരെന്നെ പ്രാപ്തരാക്കി.””

“”പിന്നെ വൃത്തികേട് പറയുന്നവര്‍ക്ക് നല്ല മറുപടിയും കൊടുത്തിട്ടുണ്ട്. ഒരിക്കല്‍ സൈബര്‍ അറ്റാക്ക് നടത്തിയതിന്റെ പേരില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു. ഇപ്പോഴും കേസ് നടക്കുകയാണ്. മറുഭാഗത്തുള്ളയാള്‍ എന്നെ ഒരുപാട് തവണ വിളിച്ച് കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ, പരാതിയുമായി ഞാന്‍ മുന്നോട്ടു പോവുകയായിരുന്നു. വേറൊന്നും കൊണ്ടല്ല, ഒരാളെങ്കിലും ഇനി അങ്ങനെ ചെയ്യാതിരിക്കുമല്ലോ”” എന്നാണ് വീണയുടെ വാക്കുകള്‍.

അതേസമയം, ബിഗ് ബോസില്‍ വന്നതിനു ശേഷം സാമ്പത്തികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകളൊക്കെ മാറി എന്നാണ് പറയുന്നത്. മുമ്പ് ഓരോരോ പ്രശ്‌നങ്ങളില്‍ മനസ് തൂങ്ങിക്കിടക്കും ഇപ്പോള്‍ ലക്ഷ്യങ്ങളുണ്ട്. എന്ത് പ്രശ്‌നം വന്നാലും എങ്ങനെ നേരിടണമെന്ന് ബിഗ് ബോസിലൂടെ പഠിച്ചെന്നും ദുശീലങ്ങള്‍ മാറിയെന്നും വീണ തുറന്നു പറഞ്ഞിരുന്നു.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ